Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]
എല്ലാം എടുത്തു വെച്ചു. ഇനി കിച്ചു ഏട്ടൻ വന്നാൽ മാത്രം മതി. വാ കിച്ചു ഏട്ടാ . സദ്യ കഴിച്ചിട്ട് നമുക്ക് ക്ലബ്ബിലെ പരിപാടികൾ കാണാൻ പോകാം. "
അങ്ങനെ പറഞ്ഞുകൊണ്ട് ആതു എന്റെ കൈ പിടിച്ചു വലിച്ചു. അപ്പോൾ ഞാൻ പറഞ്ഞു.
"മോള് താഴേക്ക് ചെല്ല്. ഞാൻ വന്നോളാം. "
"വേഗം വന്നേക്കണം. . എനിക്ക് വിശക്കുന്നുണ്ട്. കിച്ചു ഏട്ടൻ വേഗം വന്നില്ലെങ്കിൽ ഞാൻ എല്ലാം എടുത്തു കഴിക്കും. പറഞ്ഞേക്കാം. "
അങ്ങനെ പറഞ്ഞു ആതു താഴേക്ക് പോയി. ഞാൻ ബാത്‌റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ശേഷം താഴേക്ക് പോയി.
താഴെ എത്തിയപ്പോൾ കണ്ടത് ഊൺ മുറിയിൽ താഴെ നിലത്തായി ഇരിക്കാൻ പുല്ല്പായ വിരിച്ചു ഉണ്ണാൻ ഇല്ല ഇട്ട് വെച്ചിരിക്കുന്നു.
അവിടെ ഒരു ഇലയുടെ മുന്നിൽ ഞാൻ പോയി ഇരുന്നു. അപ്പോൾ ഇന്ദുവും ഫരിയും ചേർന്ന് ഓരോന്ന് വിളബാൻ തുടങ്ങി. ഗൽബിയും ആതുവും അവരെ സഹായിക്കാൻ നിന്നപ്പോൾ ഇന്ദു പറഞ്ഞു.
" ഗൽബിമോളേ മോളും ആതുവും ഇരുന്നോ. ഇതൊക്കെ ഞാൻ ചെയ്‌തോളാം." അങ്ങനെ പറഞ്ഞ ശേഷം ഫരിയോടായി ഇന്ദു പറഞ്ഞു.
"ചേച്ചിയും ഇരുന്നോ. ബാക്കിയൊക്കെ ഞാൻ ഞാൻ തനിയെ ചെയ്‌തോളാം ."
"അത് വേണ്ട. എല്ലാം വിളമ്പിയ ശേഷം നമുക്ക് ഒരുമിച്ചു ഇരിക്കാം." ഫരി പറഞ്ഞു.
"ചേച്ചി വാ നമുക്ക് ഇരിക്കാം. " എന്ന് പറഞ്ഞു ആതു ഗൽബിയെ എന്റെ ഇടത്ത് വശം ഇരുത്തി ആതു എന്റെ വലതുവശം വന്ന് ഇരുന്നു.
ചോറും... സാമ്പാറും.. അച്ചാറും.. ഉപ്പേരിയും.. പപ്പടവും .. അവിയലും.. കൂട്ട്കറിയും,... പച്ചടിയും...
💬 Comments
View all comments