0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.5K

കിച്ചടിയും... ഓലനും.. കാളനും. എന്ന് വേണ്ട പായസം അടക്കം എല്ലാം ഇന്ദുവും ഫരിയും ചേർന്ന് വിളമ്പി.

ഇങ്ങനെ ഒരു സദ്യ വർഷങ്ങൾ ആയി ഞാൻ കഴിച്ചിട്ട്. അതും വീട്ടിൽ നിന്ന്. ഇതൊക്കെ കണ്ട് ഗൽബി അന്തംവിട്ട് നോക്കി നിന്നു. ഫരിയും ഇന്ദുവും കൂടെ ഇരുന്നു. ഞങ്ങൾ മെല്ലെ സദ്യ കഴിച്ചു തുടങ്ങി.

ഇന്ദു ഇടയ്ക്ക് ഇടയ്ക്ക് എന്റെ ഇലയിൽ നോക്കുന്നുണ്ട്. എനിക്ക് എന്തെങ്കിലും വേണോ എന്ന് ആണ് ആ നോട്ടത്തിന്റെ അർത്ഥം. എന്റെ ഇലയിൽ ചോറ് കഴിയാറായി എന്ന് തോന്നിയപ്പോൾ ഇന്ദു വേഗം എഴുനേറ്റ് എന്റെ ഇലയിൽ ചോറ് വിളമ്പാൻ നോക്കിയപ്പോൾ ഞാൻ പെട്ടന്ന് ഇന്ദുവിന്റെ കൈയിൽ പിടിച്ചു തടഞ്ഞു. എന്നിട്ട് പറഞ്ഞു.

"വേണ്ട ഇന്ദു. മതി . ഇപ്പോഴേ എന്റെ വയറ് നിറഞ്ഞു."

ഞാൻ പറഞ്ഞത് കേട്ട് ഇന്ദു എന്റെ മുഖത്തേക്ക് നോക്കി. പിന്നെ ഞാൻ പിടിച്ച അവളുടെ കൈയിലും. അപ്പോഴാണ് ഞാൻ ഇന്ദുവിന്റെ കൈയിൽ പിടിച്ച കാര്യം എനിക്ക് ഓർമ്മ വന്നത്. അത് എനിക്ക് എന്തോപോലെ ആയി . എന്നാൽ ഇന്ദു ചിരിയോടെ എന്നോട് പറഞ്ഞു.

"ഏയ്‌. അതിന് കിച്ചു കുറച്ചല്ലേ കഴിച്ചുള്ളൂ. കുറച്ചു കൂടെ കഴിക്കാം. "

സത്യം പറഞ്ഞാൽ എന്റെ വിശപ്പ് മാറിയിരുന്നില്ല. അമ്മാതിരി രുചി ആയിരുന്നു കറികൾക്കൊക്കെ. ഇന്ദുവിന് നല്ല കൈപുണ്യം ഉണ്ട്. അതുകൊണ്ട് ഇന്ദു വീണ്ടും ഇട്ട് തന്ന ചോറും കൂടെ കഴിച്ചു എഴുനേൽക്കാൻ നോക്കിയപ്പോൾ ആതു പറഞ്ഞു. "

"കിച്ചു ഏട്ടന് പായസം വേണ്ടേ.. പായസം എന്റെ പിറന്നാളിന്റെയാ. "

"വേണ്ട മോളെ. ഇനി എന്റെ വയറിൽ

💬 Comments

View all comments