Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]
പായസം കഴിക്കാൻ ഉള്ള സ്ഥലം ഇല്ല."
ഞാൻ പറഞ്ഞത് കേട്ട് ഇന്ദു സന്തോഷിച്ചു കാണണം. ഇത്രയും നാൾ ആതുമോളെ കാണാൻ പോലും കൂട്ടാക്കാത്ത ഞാൻ അവളെ സ്നേഹത്തോടെ മോളെ എന്ന് വിളിക്കുന്നു. ഇന്ദുവിന്റെ മനസ്സ് നിറഞ്ഞു കാണും.
"അതൊക്കെ ഉണ്ടാകും. കുറച്ചെങ്കിലും കിച്ചു ഏട്ടൻ കഴിക്കണം. ആദ്യമായിട്ടല്ലേ കിച്ചു ഏട്ടൻ എന്റെ കൂടെ ഇരുന്ന് എന്റെ പിറന്നാളിന് സദ്യ കഴിക്കുന്നത്. അപ്പോൾ പായസം കൂടെ കഴിക്കണം. "
"എന്റെ മോള് തന്നെ കിച്ചൂന് പായസം വിളമ്പി കൊടുക്ക്." ഇന്ദു ആതുവിനോട് പറഞ്ഞു.
ആതു വേഗം എഴുനേറ്റ് എന്റെ ഇലയിൽ പായസം വിളമ്പി.
"ആതു. മോളുടെ അമ്മയുടെ ഇല്ലയിലും പായസം വിളമ്പി കൊടുക്ക്.. മോളുടെ അമ്മയും ചോറ് ഉണ്ട് കഴിഞ്ഞല്ലോ.." ഫരി പറഞ്ഞു.
"അയ്യോ! എനിക്ക് ഇപ്പോൾ വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം. " ഇന്ദു പറഞ്ഞു.
"അയ്യടാ! അത് പറ്റില്ല. വേണ്ടെന്ന് പറഞ്ഞിട്ടും കിച്ചു ഏട്ടൻ കഴിച്ചില്ലേ. അപ്പോൾ അമ്മയും കഴിക്കണം. " ആതു അങ്ങനെ പറഞ്ഞു കൊണ്ട് ഇന്ദുവിന്റെ ഇലയിലും പായസം വിളമ്പി. ഇന്ദു എന്നെ നോക്കി പിന്നെ മെല്ലെ പായസം കഴിച്ചു.
ഞാനും ഇന്ദുവിനെ ഒന്ന് നോക്കിയ ശേഷം വേഗം പായസം കഴിച്ചു. ശേഷം
ഞാൻ എഴുനേറ്റു സോഫയിൽ വന്ന് ഇരുന്നു. കുറച്ചു കഴിഞ്ഞു ഗൽബി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് അവൾ പറഞ്ഞു.
"സാറേ. ആതുവിനെ കുറച്ചു സമയത്തേക്ക് ഇവിടെ നിന്ന് മാറ്റി തരാമോ..? "
അവളുടെ ചോദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ അവളെ നോക്കി. അത് മനസ്സിലാക്കിയ ഗൽബി മെല്ലെ ചുറ്റും
💬 Comments
View all comments