Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]
ഈ പെണ്ണ് ആതുവിനോട് എന്താണാവോ പറഞ്ഞു വെച്ചേക്കുന്നത്..
"ആ സാർ സമ്മതിച്ചു. നമുക്ക് പോകാം. ആതു അമ്മിയോടും ഇന്ദു ചേച്ചിയോടും വരാൻ പറ. നമുക്ക് വേഗം ഇറങ്ങാം."
ഗൽബി ആതുവിനെ നോക്കി പറഞ്ഞു. അത്കേട്ട് ഞാൻ ഗൽബിയെ നോക്കി എനിക്ക് ഒന്നും മനസ്സിലായില്ല. ഈ പെണ്ണ് എന്താണാവോ മനസ്സിൽ കണ്ടേക്കുന്നത്. ഗൽബി പറഞ്ഞ ഉടനെ ആതു ചിരിയോടെ അടുക്കളയിലേക്ക് പോയി.
"നീ ഇത് എന്തൊക്കെയാടി പെണ്ണേ ഒപ്പിച്ചു വെച്ചേക്കുന്നത്. എവിടെ പോകാൻ ആണ്. നേരത്തെ വാങ്ങിയതല്ലാം കാറിൽ അല്ലേ ഉള്ളത് അപ്പോൾ പിന്നെ എങ്ങനെ പോകും. അങ്ങനെ പോയാൽ അവർ എല്ലാം അറിയില്ലേ..?"
ഒന്നും മനസ്സിലാകാതെ ഞാൻ ഗൽബിയോട് ചോദിച്ചു.
ആ സമയം ദൂരെ നിന്നും വലിയ ശബ്‍ദത്തിൽ പാട്ട് കേൾക്കാം. ആ പാട്ടിന്റെ ശബ്‍ദം വീട്ടിൽ നന്നായി കേൾക്കുന്നത് കാരണം ഇനി എന്തെങ്കിലും സംസാരിച്ചാൽ പോലും കേൾക്കാൻ പ്രയാസം ആണ്. ഇനി രാത്രിയിൽ ഗാനമേള തുടങ്ങിയാൽ പിന്നെ പറയേണ്ട. വീട്ടിൽ എന്ത് ഒച്ച വെച്ചാലും കേൾക്കാൻ പാടാ.
ഗൽബി എന്റെ അടുത്ത് ഇരുന്ന് എന്റെ ചെവിയിലായി കാര്യം പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി. അവളോട് സമ്മതം പറഞ്ഞു.
കാര്യം മറ്റൊന്നും അല്ല. ഉച്ചക്ക് ശേഷം ആണ് ക്ലബ്ബിൽ പരിപാടി തുടങ്ങുന്നത്. അപ്പോൾ പരിപാടി കാണാൻ എന്ന് പറഞ്ഞു എല്ലാവരും കൂടെ പോകുന്നു. അവിടെ നിന്ന് ഗൽബിയും ഞാനും ഗൽബിക്ക് തലകറക്കമോ.. ക്ഷീണമോ പറഞ്ഞു തിരികെ പോരുന്നു. എന്നിട്ട് ഇവിടെ വന്നു ഇവിടെ അലങ്കരിക്കുന്നു.
എല്ലാം കഴിഞ്ഞാൽ തിരികെ പരിപാടി കാണാൻ പോയി
💬 Comments
View all comments