0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.5K

വൈകുന്നേരം ഒരുമിച്ചു തിരിച്ചു വരുന്നു. അപ്പോഴേക്കും പിറന്നാൾ കേക്ക് വരുന്നു. പിറന്നാൾ ആഘോഷിക്കുന്നു.

അപ്പോഴേക്കും പാട്ട് നിന്നു എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.

"ഞാൻ വരുന്നില്ല കിച്ചു. എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. "

അപ്പോഴേക്കും അങ്ങനെ പറഞ്ഞുകൊണ്ട് അവിടെ ഇന്ദു വന്നു. കൂടെ ഫരിയും ആതുവും വന്നു.

"കേട്ടില്ലേ കിച്ചു ഏട്ടാ ഈ അമ്മ പറയുന്നത്. അമ്മ വരുന്നില്ലെന്ന്. എന്നാ നമുക്ക് പോകാം കിച്ചു ഏട്ടാ." ആതു പറഞ്ഞു.

"വാ ഇന്ദു. പണിയൊക്കെ തീർക്കാൻ ഞങ്ങളും കൂടെ ഇല്ലേ. തിരിച്ചു വന്നിട്ട് നമുക്ക് എല്ലാ പണിയും തീർക്കാം. " ഫരി പറഞ്ഞു.

"അതേ ഇന്ദു ചേച്ചി!!!. ചേച്ചിയും കൂടെ വാ. നമുക്ക് വേഗം തിരിച്ചു വരാം. ചേച്ചി വരുന്നില്ലെങ്കിൽ ഞാനും ഇല്ല. ചേച്ചിയുടെ കൂടെ പണി തീർക്കാൻ ഞാനും ഇവിടെ നിൽക്കാം. "

" കുറെ തുണിയൊക്കെ നനച്ചിടാൻ ഉണ്ട്. അതാ ഞാൻ വരുന്നില്ലെന്ന് പറഞ്ഞത്. സാരമില്ല അതൊക്കെ ഇനി നാളെ ചെയ്യാം. ഞാനും വരാം പോരെ. " ഇന്ദു പറഞ്ഞു.

വീടിന്റെ അടുത്ത് ആയത് കൊണ്ട് ഞങ്ങൾ വേഗം വീട്ടിൽ നിന്ന് ഇറങ്ങി നടന്നു. അവിടെ വലിയൊരു ഗ്രൗണ്ടിൽ ഒരു സ്റ്റേജ് കെട്ടിയിട്ടുണ്ട്.

അവിടെ കുട്ടികളുടെ ഓട്ടവും ചാട്ടവും മിട്ടായി പെറുക്കലും ബലൂൺ പൊട്ടിക്കലും. ബലൂൺ വീർപ്പിക്കലും അങ്ങനെ പല മത്സരങ്ങളും നടന്നു.

ഞാൻ ഒരിടത് നിന്ന് അതൊക്കെ നോക്കി കണ്ടു. അതുപോലെ ഫരിയും ഇന്ദുവും കുറച്ചു മാറി അതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്.

ആതുവും ഗൽബിയും അവിടെയൊക്കെ നടക്കുന്നുണ്ട്. എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. കുറച്ചു കഴിഞ്ഞു

💬 Comments

View all comments