0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.5K

ആതു അകത്തേക്ക് നോക്കി പറഞ്ഞു.

"ചേച്ചി വേഗം ഇങ്ങ് വന്നേ . ഒരു വിശേഷം കാണിച്ചു തരാം."

ആതു വിളിച്ചു പറഞ്ഞത് കേട്ട്കൊണ്ടോ അതോ ചെണ്ടയുടെ കൊട്ട് കേട്ടോ. ഗൽബി വേഗം ഞങ്ങളുടെ അടുത്തേക്കുതന്നെ മടങ്ങി വന്നു.

മാവേലിയുടെ കൂടെ പുലി വേഷം കെട്ടിയ ആളെ കണ്ടപ്പോൾ ഗൽബി ആദ്യം ഒന്ന് പേടിച്ചു. പിന്നെ എന്നെ നോക്കി ചിരിച്ചു. അന്ന് കാട്ടിൽ നിന്ന് പുലിയെ പേടിച്ചു ഒടിയത് ഒരുപക്ഷെ അവളുടെ ഉള്ളിൽ തെളിഞ്ഞു കാണും.

രണ്ട് പുലികൾ ഉണ്ടായിരുന്നു. കൂടെ വേട്ടക്കാരൻ തോക്കും പിടിച്ചും. ചെണ്ടയുടെ കൊട്ട് മുറുകുന്നത് അനുസരിച്ചു പുലിയുടേയും വേട്ടക്കാരന്റെയും കളികളും നല്ല രസം പകർന്നു. അതിന്റെ കൂടെ കുറച്ചു കുട്ടികളും ഉണ്ടായിരുന്നു . അവരും പുലിക്കളിയിൽ പങ്ക് കൊണ്ടു.. ചെണ്ടകൊട്ട് കേട്ടപ്പോൾ തന്നെ ഇന്ദുവും ഫരിയും പുറത്ത് വന്നിരുന്നു.

ഞങ്ങളെ കണ്ട ഉടനെ ഫരി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇന്ദു അകത്തേക്ക് പോയി നിലവിളക്ക് കത്തിച്ച ശേഷം വിളക്ക് എടുത്ത് പുറത്ത് വന്ന് പൂക്കളത്തിന്റെ അടുത്ത് വെച്ചു. എന്നിട്ട് എന്റെ അരികിൽ വന്നിട്ട് എന്നെ വിളിച്ചു.

"കിച്ചൂ."

ഞാൻ ഇന്ദുവിനെ നോക്കി. അപ്പോൾ അവൾ പറഞ്ഞു.

"ഇവർക്ക് എന്തെങ്കിലും കൊടുക്കണം. "

ചെണ്ട കൊട്ടിന്റെ ശബ്ദത്തിൽ ഇന്ദു പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല.

ആദ്യമായി ഇതൊക്കെ കാണുകയായിരുന്നു ഫരിയും ഗൽബിയും. അവരുടെ മുഖത്തു ഉണ്ടായ ചിരിയും സന്തോഷവും ഞാൻ കണ്ട് ആസ്വദിച്ചു നിന്നു.

പുലിക്കളി കഴിഞ്ഞപ്പോൾ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

" കിച്ചു വന്നെന്ന് അറിഞ്ഞു.

💬 Comments

View all comments