0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.5K

പക്ഷെ വന്ന് കാണാൻ പറ്റിയില്ല. അറിയാലോ! എല്ലാ വർഷവും പോലെ ഈ വർഷവും നമ്മുടെ ക്ലബ്ബിന്റെ ഓണപ്പരിപാടി ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് പരിപാടി തുടങ്ങുന്നത്. കുട്ടികളുടെ കലാ കായിക മത്സരങ്ങളും. വടംവലിയും ഉണ്ട്. രാത്രിയിൽ പാട്ടും ഡാൻസും ഗാനമേളയും വെടിക്കെട്ടും എല്ലാം ഉണ്ട്. എല്ലാത്തിനും കിച്ചുവിന്റെ സഹകരണം ഉണ്ടാകണം. എല്ലാ വർഷവും കിച്ചുവിന്റെ ചേച്ചി കാര്യമായി സംഭാവന തരുന്നതാണ്. "

അപ്പോഴാണ് ഇന്ദു പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായത്. അയാൾ വീണ്ടും എന്നോട് പറഞ്ഞു.

"ഞാൻ ക്ലബ്ബിന്റെ സെക്രട്ടറി ആണ്. പേര് അജയൻ. കിച്ചു ചിലപ്പോൾ എന്നെ മറന്ന് കാണും."

"ഏയ്‌! മറന്നിട്ടൊന്നും ഇല്ല അജയേട്ടാ. എനിക്ക് ഓർമ്മയുണ്ട്....നമുക്ക് വേണ്ടും പോലെ കാണാം. "ഞാൻ പറഞ്ഞു.

അത് കേട്ട് അയാൾ ചിരിച്ചുകൊണ്ട് ആതുവിനെ നോക്കിയിട്ട് ചോദിച്ചു.

" ഇത്തവണ ആതുവിന്റെ ഡാൻസ് ഇല്ലെന്ന് കേട്ടല്ലോ..എന്താ കാര്യം.? "

"അത്. ഒന്നുമില്ല ! ഇത്തവണ വല്യമ്മ കൂടെ ഇല്ലാത്തത് കൊണ്ട് വേണ്ട എന്ന് വെച്ചു." ആതു പറഞ്ഞു.

"അതിനെന്താ ഇത്തവണ കിച്ചു ഇല്ലേ...? എല്ലാ വർഷവും ആതു കളിക്കുന്നതല്ലേ .? അതുകൊണ്ട് ഇത്തവണ വേണ്ടെന്ന് വെക്കേണ്ട. ഡാൻസ് അല്ലെങ്കിൽ പാട്ട്. ഏതായാലും ആതു പങ്കെടുത്തെ പറ്റു."

അയാൾ പറഞ്ഞത് കേട്ട് ആതു എന്റെ മുഖത്തേക്ക് നോക്കി. എന്നോട് അനുവാദം ചോദിക്കുമ്പോലെ. എന്നാൽ ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ഞാൻ എന്ത് പറയാൻ ആണ്. അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവൾ ആടുകയോ പാടുകയോ എന്ത് വേണേലും ആയിക്കോട്ടെ.

അവർക്ക് സംഭാവനയും കൊടുത്ത് ഞാൻ അവരെ പറഞ്ഞയച്ചു. ഇന്ദു

💬 Comments

View all comments