Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
"
ഇന്ദു പറഞ്ഞത് കേട്ട ആതു വേഗം താക്കോൽ വാങ്ങി പോയി വാതിൽ തുറന്നു. വാതിൽ തുറന്നു അകത്തേക്ക് കയറിയ ആതു അവിടെ ഒരുക്കി വെച്ചത് കണ്ട് ഞെട്ടി. പിന്നെ എന്നേയും ഗൽബിയേയും ഇന്ദുവിനേയും നോക്കി.
അപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ പറഞ്ഞു.
'ഹാപ്പി ബര്ത്ഡേ ഡിയർ ആതു. ഹാപ്പി ബര്ത്ഡേ ആതുമോൾ.'
അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
'എനിക്ക്അറിയാം. ഇതൊക്കെ കിച്ചു ഏട്ടന്റെയും ഗൽബി ചേച്ചിയുടേയും പരിപാടി ആണെന്ന്. അതിനായിരിക്കും രാവിലെ രണ്ടു പേരും എന്നെ കൂട്ടാതെ പുറത്ത് പോയത് അല്ലെ . അമ്മിയും അമ്മയും നിങ്ങളും ഒക്കെ ഇതിന് കൂട്ട് നിന്നു. അല്ലേ. എന്തായാലും താങ്ക്സ്. എനിക്ക് ആദ്യമായി ഇങ്ങനെ ഒരു പിറന്നാൾ സർപ്രൈസ് തന്നതിന്. "
അതും പറഞ്ഞു അവൾ അകത്തേക്ക് കയറി. കൂടെ ഞങ്ങൾ എല്ലാവരും. അകത്ത് കയറിയ ഉടനെ ഇന്ദു ഒരു കവർ എടുത്തു ആതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
" ഇത് മോളുടെ വല്യമ്മ മോൾക്ക് പിറന്നാൾ സമ്മാനം തരാൻ വാങ്ങി വെച്ചതാ. അതുകൊണ്ട് മോള് പോയി കുളിച്ചു ഇത് ഉടുത്തിട്ട് വാ. "
"എന്താ അമ്മേ ഇതിൽ...? "
ആതു ചോദിച്ചു.
"അത് ഒരു സാരിയാ. നിന്റെ അളവിൽ ഉള്ള ബ്ലൗസും അതിൽ ഉണ്ട്. പോയി വേഗം ഉടുത്തു വാ."
"അതിന് എനിക്ക് സാരി ഉടുക്കാൻ അറിയില്ല അമ്മേ. അമ്മ വാ. എന്നിട്ട് അമ്മ തന്നെ എന്നെ ഉടുപ്പിച്ചു താ."
"ഞാൻ ഉടുപ്പിച്ചു തരാം
💬 Comments
View all comments