0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

പിന്നെ വാതിലും  പൂട്ടി വീണ്ടും ഓണ പരിപാടി കാണാൻ  പോയി. അപ്പോഴേക്കും ഗൽബിയുടെ  പാട്ട് തുടങ്ങാൻ  ആയിരുന്നു...

ഗൽബി  സ്നേഹത്തെ കുറിച്ചുള്ള  പഴയ ഒരു സിനിമയിലെ പാട്ടാണ് പാടിയത്.  .

അത് വളരെ മനോഹരമായി  പാടി.  കേട്ടാൽ  ആർക്കും സങ്കടം തോന്നുന്ന പാട്ട്. അത് കേട്ട്  എന്റെ കണ്ണും നിറഞ്ഞു.

🎶🎶 ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ

മുറിവേറ്റ പൈങ്കിളിക്കൊരു

സ്വരരാഗ കല്പകത്തിന്‍

തളിര്‍ കൊണ്ടു വാ

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ

ചന്ദനക്കാറ്റേ...

ഓര്‍ത്തിരുന്നു നിന്നെ

കാത്തിരുന്നൂ ഞങ്ങള്‍

സ്നേഹമേ നീ മാത്രം വന്നതില്ല

കണ്ണീരിന്‍ മണികള്‍ പോലും

നറുമുത്തായ് മാറ്റും ഗാനം

നീ പാടാമോ....

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ

ചന്ദനക്കാറ്റേ...🎶🎶

പാട്ട് കഴിഞ്ഞ  ഉടനെ  എല്ലാവരും  അവളെ  അഭിനന്ദിച്ചു. അവൾ നേരെ എന്റെ  അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

"കിച്ചു ഏട്ടന് ഞാൻ  പാടിയത് ഇഷ്ട്ടം  ആയോ...? "

ഞാൻ  അവൾക്ക് കൈ കൊടുത്തിട്ട് പറഞ്ഞു.

"ഉം. നന്നായിട്ടുണ്ട്..' അപ്പോഴേക്കും അവളുടെ  കൂട്ടുകാരും അവിടെ  വന്നു.  പിന്നെ ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് നടന്നു.  അവളുടെ കൂട്ടുകാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർ എന്റെ ഫരിയെ നോക്കി എന്തൊക്കെയോ തമ്മിൽ  തമ്മിൽ പറയുന്നു. ചിരിക്കുന്നു.  അവർ  ഗൽബിയോടും എന്തോ പറയുന്നു അവളും ചിരിക്കുന്നു. 

വീടിന്റെ  മുന്നിൽ  എത്തിയപ്പോൾ  ഇന്ദു  എന്നെ നോക്കി. ഞാൻ കണ്ണ് കാണിച്ചു. ഉടനെ ഇന്ദു  വാതിലിന്റെ താക്കോൽ അതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"മോളെ  ആതു...  മോള് പോയി  വേഗം  വാതിൽ തുറക്ക്.  എന്നിട്ട്  എല്ലാവർക്കും  കുടിക്കാൻ കുറച്ചു വെള്ളം എടുക്ക്.

💬 Comments

View all comments