0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

കേട്ട്  ഇന്ദു  എന്നിൽ നിന്നും നാമ്പത്തോടെ  മാറിനിന്നു . അപ്പോൾ ഗൽബി പറഞ്ഞു.

"ഇന്ദു ചേച്ചി  എന്തിനാ  നാണിക്കുന്നത്.  ഇന്ദു ചേച്ചിക്ക്  എന്റെ  സാറിനെ കെട്ടിപിടിച്ചു നിൽക്കാൻ  ഇഷ്ട്ടം  ആണെങ്കിൽ നിന്നോ.  ഞാൻ  കാണുന്നതാണ്  ചേച്ചിക്ക് നാണം എങ്കിൽ  ഞാൻ  കണ്ണ് പൊത്തി നിന്നോളാം. "

അത് കേട്ട്  ഇന്ദു  പറഞ്ഞു.

"ച്ചീ.  പോടി  പെണ്ണേ.. ഞാൻ  ആ സമയം ഉണ്ടായ  സന്തോഷത്തിൽ  അറിയാതെ  കിച്ചൂനെ  കെട്ടിപിടിച്ചു പോയതാ. അല്ലാതെ  നീ  കരുതുംപോലെ  ഒന്നും  അല്ല."

"അതിന് ഞാൻ എന്ത് കരുതി എന്നാ. ഞാൻ  ഒന്നും  കരുതിയില്ല.  ഇനി  ഞാൻ  എന്തെങ്കിലും  കരുതിയാലും ഇതൊന്നും  ഞാൻ  ആരോടും പോയി പറയില്ല. ചേച്ചിക്ക്  എന്നെ  വിശ്വസിക്കാം. "  ഗൽബി ചിരിയോടെ പറഞ്ഞു..

അത് കേട്ട്  ഇന്ദു കൂടുതൽ നാണിച്ചു.

അപ്പോൾ ഗൽബി പറഞ്ഞു.

"അതെ ഇങ്ങനെ നാണിച്ചു നിൽക്കാതെ.  വേഗം ഇവിടെയൊക്കെ  ഒരുക്കണം.  ഇനി ഇപ്പോൾ ചേച്ചി കൂടെ വന്നത് കൊണ്ട്  സാറും ചേച്ചിയും കൂടെ ഇതൊക്കെ  ഒരുക്ക്. ഞാൻ പോയി കിടക്കട്ടെ. "

"അയ്യടാ!  അങ്ങനെ ഇപ്പോൾ  എന്റെ മോള് പോയി കിടക്കേണ്ട.  കിച്ചുവും  മോളും കൂടെ അല്ലേ ഇതൊക്കെ പ്ലാൻ ചെയ്തത്. അപ്പോൾ നിങ്ങൾ രണ്ടാളും കൂടെ ചെയ്താൽ  മതി.  "  ഇന്ദു പറഞ്ഞു. 

"അങ്ങനെ രണ്ടാളും മാത്രം ചെയ്യുന്നില്ല. ഇനി . നമ്മൾ  മൂന്നാളും കൂടെ ചെയ്യും. അല്ലേ  സാറേ.. .?" ഗൽബി ചോദിച്ചു.

ഞാൻ വെറുതെ ചിരിച്ചു.

പിന്നെ ഞങ്ങൾ മൂന്നാളും കൂടെ  അവിടെ എല്ലാം ഒരുക്കി. കേക്ക്  എടുത്തു ഫ്രിഡ്ജിൽ  വെച്ചു.

💬 Comments

View all comments