0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

ഇപ്പോൾ  എല്ലാം മനസ്സിലായിക്കാണും. "

ഗൽബി  എന്നെ  നോക്കിയിട്ട്  അകത്തേക്ക്  പോയി. ഞാൻ ആ കേക്ക് ഹാളിലെ മേശയിൽ കൊണ്ട് വെച്ചു. 

"എന്താ മോളെ  ഇതൊക്കെ.?" 

അവിടെ ഊണ് മുറിയിൽ നിരത്തി വെച്ച മിട്ടായിയും മറ്റും കണ്ടപ്പോൾ  സംശയിച്ചു നിന്ന  ഇന്ദു. ഗൽബിയെ കണ്ട ഉടനെ ചോദിച്ചു.

"അത്. ഇന്ദു  ചേച്ചി.  ആതു മോളുടെ പിറന്നാൾ  ആഘോഷിക്കാൻ. ഞങ്ങൾ രാവിലെ പോയപ്പോൾ  വാങ്ങിയതാ. ഇതൊക്കെ  കാറിൽ  ആയിരുന്നു ഉള്ളത്. ഇതൊക്കെ ഇപ്പോൾ ഇവിടെ എടുത്തു വെച്ചതാ. "

"ആതു മോളുടെ പിറന്നാൾ  ആഘോഷിക്കാനോ...  കിച്ചു  സമ്മതിച്ചോ.. കിച്ചു  ആണോ ഇതൊക്കെ  വാങ്ങിയത്.  " ഇന്ദു അത്ഭുതത്തോടെ  ചോദിച്ചു.

"ഉം.  അതേ.  എല്ലാം  സാർ  വാങ്ങിയതാ.  ആതുമോളുടെ പിറന്നാൾ ആഘോഷിക്കാൻ..." ഗൽബി പറഞ്ഞു.

അത് കേട്ട ഉടനെ ഇന്ദു ഓടി എന്റെ അടുത്തേക്ക്  ഒരു നിമിഷം എന്റെ മുഖത്തേക്ക്  നോക്കി. പിന്നെ

എന്നെ  കെട്ടിപിടിച്ചുകൊണ്ട്  കരഞ്ഞു. എന്നിട്ട്  പറഞ്ഞു.

"എനിക്ക്  സന്തോഷം  ആയി.  എന്റെ  മോൾക്ക്  ഇതിലും  നല്ലൊരു പിറന്നാൾ ആഘോഷം ഇനി ഉണ്ടാകാനില്ല.  എന്റെ  കിച്ചു  അവളുടെ പിറന്നാൾ  ആഘോഷിക്കുന്നു.  ഇത്  കാണാൻ

എന്റെ  ചേച്ചി  കൂടെ  വേണമായിരുന്നു ഇപ്പോൾ ഇവിടെ. ഇതൊക്കെ  കണ്ട് ചേച്ചിക്കും സന്തോഷം  ആയേനെ. ഇതൊക്കെ  അറിഞ്ഞാൽ എന്റെ  മോൾക്ക്  ഒരുപാട് സന്തോഷം ആകും. എന്റെ  മോൾക്ക്  അറിയുമോ  ഇത്...?. "

"ഇല്ല.  ഞങ്ങൾ രഹസ്യമായി വെച്ചതാ.  ഞങ്ങൾ  അമ്മിയോട്‌ പോലും  പറഞ്ഞിട്ടില്ല. ഇവിടെ  ഒരുക്കാൻ വേണ്ടിയാ  ഞങ്ങൾ  വേഗം ഇങ്ങോട്ട് വന്നത്. "  അവിടെ വന്ന ഗൽബി പറഞ്ഞു.

ഗൽബി  പറയുന്നത്

💬 Comments

View all comments