0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

കേക്ക്  കൊണ്ട്  ബേക്കറിയിൽ നിന്ന്  ആൾ വന്നിരുന്നു.

"  അതാരാ.."  എന്ന് പറഞ്ഞു ഇന്ദു പുറത്തേക്ക്  വന്നു.  ഇന്ദുവിന്റെ  കൂടെ ഗൽബിയും.

ഞാൻ വേഗം ആ  കേക്ക് വാങ്ങി അകത്തേക്ക്  കയറാൻ തുടങ്ങുമ്പോൾ  ആയിരുന്നു  അവർ പുറത്തേക്ക് വന്നത്.

"എന്താ  കിച്ചു ഇത്.  ആരാ  വന്നത്.....?"  ഇന്ദു ചോദിച്ചു.

ഞാൻ എന്ത് പറയും  എന്ന്  അറിയാതെ  ഗൽബിയെ നോക്കി. അപ്പോൾ ഗൽബി പറഞ്ഞു.

"അത് ഒന്നും  ഇല്ല  ഇന്ദു ചേച്ചി. ഇന്നലെ  ഞങ്ങൾ  പുറത്ത് പോയപ്പോൾ ഞാൻ  ഒരു സാരി വേണം എന്ന് ഞാൻ  സാറിനോട്  പറഞ്ഞിരുന്നു.  സാർ  അത് ഓർഡർ കൊടുത്തിരുന്നു.  അത്  കൊണ്ട് വന്നതായിരിക്കും. "

"സാരിക്ക്  ഓർഡറോ... ഇന്നലെ പോയപ്പോൾ  മോള് സാരി  വാങ്ങിയിരുന്നല്ലോ..  പിന്നെ ഇത്  ഏത്  സാരി. "

"അത്  വേറെ  സാരിയാ.  അത് ഇന്നലെ  അവിടെ  ഉണ്ടായിരുന്നില്ല. അതുകൊണ്ട്  ഇന്ന്  അത്  വീട്ടിൽ  എത്തിച്ചു തരാം  എന്ന്  അവർ പറഞ്ഞിരുന്നു.  ഇത് ചിലപ്പോൾ  ആ  സാരി  ആയിരിക്കും. "

"ശരി. മോള് പോയി കിടന്നൊ.  ഇന്ദു ചേച്ചി മോൾക്ക് കുടിക്കാൻ ചായ ഇട്ട് കൊണ്ട് വരാം.  "  ഇന്ദു പറഞ്ഞു.  അതിന്  ശേഷം എന്നോട് ചോദിച്ചു

"കിച്ചൂന്  വേണോ  ചായ?"

"വേണ്ട. "  ഞാൻ പറഞ്ഞു.

ഇന്ദു  പിന്നെ  ഒന്നും  പറയാതെ  അടുക്കളയിലേക്ക്  പോയി.  അടുക്കളയിൽ  എത്തിയതും ഇന്ദു വിളിച്ചു.

"മോളെ  ഗൽബി. ഒന്ന്  ഇങ്ങ്  വന്നേ."

എല്ലാം പൊളിഞ്ഞു എന്ന്  എനിക്ക് ഉറപ്പായി.  ഞാൻ ഗൽബിയോട് പറഞ്ഞു.

"  സാരമില്ല.  നീ  ഇന്ദുവിനോട് പറഞൊ.  .  അവൾക്ക് 

💬 Comments

View all comments