Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
അതിന് ശേഷം മോൾക്ക് വയറ് സുഖമില്ല എന്ന് പറഞ്ഞു അവിടെ നിന്നും വേഗം വരികയും ചെയ്തു. എന്നിട്ട് ഇപ്പോൾ ഇവിടെ ഇങ്ങനെ കിടക്കുകയും ചെയ്യുന്നു. എന്താ അത്. .."
"എന്റെ ഇന്ദു ചേച്ചി. ചേച്ചി കരുതും പോലെ ഒന്നും ഇല്ല. എന്റെ വയറിനും ഒരു പ്രശ്നവും ഇല്ല . പിന്നെ!!!.. ഞാൻ കുറച്ചേ ഭക്ഷണം കഴിക്കാറുള്ളൂ.... പിന്നെ ഇങ്ങനെ കിടന്നത്. ! അത് വെറുതെ. ഇന്ന് പലതും കഴിച്ചപ്പോൾ എന്തോ ഉറക്കം വന്നത് പോലെ . പിന്നെ ക്ഷീണം ഉണ്ടെങ്കിൽ
കുറച്ചു സമയം കിടന്നൊ. എന്നിട്ട് പോകാം.. എന്ന് സാർ പറഞ്ഞത് കൊണ്ട് ഞാൻ കിടന്നതാ. അല്ലാതെ എനിക്ക് ഒന്നും ഇല്ല.. "
"ശരി എന്നാ അങ്ങനെ ആയിക്കോട്ടെ. മോൾക്ക് ഇപ്പോൾ എന്തേലും വേണോ...? കുടിക്കാനോ കഴിക്കാനോ മറ്റൊ.. "
"ഒന്നും വേണ്ട ചേച്ചി. "
"എന്നാ ശരി മോള് കിടന്നൊ. ഇനി ഞാൻ ഉണ്ടാക്കിയത് എന്തെങ്കിലും കഴിച്ചിട്ടാണോ മോൾക്ക് ഇങ്ങനെ വന്നത് എന്ന പേടി ആയിരുന്നു. ഇന്ദു ചേച്ചിക്ക്. അങ്ങനെ ആണെങ്കിൽ മോളുടെ സാറ്. ഇന്ദു ചേച്ചിയെ കൊന്നേനെ. "
"അങ്ങനെ ഒന്നും പറയല്ലേ ഇന്ദു ചേച്ചി. സാർ വെറും ഒരു പാവമാ. എന്നെ ഒരുപാട് ഇഷ്ട്ടമാ. എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ എന്റെ സാറിന് അറിയൂ.. എനിക്കും ഒരുപാട് ഇഷ്ട്ടമാ എന്റെ സാറിനെ. എന്റെ സാറ്. എന്റെ ജീവനാ. "
ഗൽബി പറയുന്നത് എന്തോ വേദ വചനം പോലെ ഇന്ദു കേട്ടിരുന്നുപോയി.
അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത് . അത് ആതുവിന്റെ പിറന്നാൾ
💬 Comments
View all comments