Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
സുന്ദരി ഒരുങ്ങി നിൽപ്പുണ്ട്. വാ അവളെ കാണേണ്ടേ..? വാ വന്നു കേക്ക് മുറിക്കാം. എല്ലാവരും സാറിനായി കാത്തിരിക്കുകയാണ്. "
ഞാനും ഗൽബിയും താഴേക്ക് പോയി.
അപ്പോഴേക്കും അവിടെ എല്ലാം ഒരുക്കി വെച്ചിരുന്നു. 18 എന്ന് എഴുതിയ ഒരു മെഴുക്. കൂടെ 7 തിരിയിട്ട് കത്തിച്ചു വെച്ച ഒരു നിലവിളക്ക്. അതിന്റെ അടുത്ത് തന്നെ പിറന്നാൾ കേക്ക് . കൂടെ മിട്ടായിയും ലഡു ജിലേബി മധുര പേടകൾ. അങ്ങനെ പലതും നിരത്തി വച്ചിട്ടുണ്ട്.
എന്നാൽ അതിലേറെ എന്നെ അത്ഭുതപെടുത്തിയത്. സന്തോഷത്തോടെ സുന്ദരിയായി ആതു സാരിയിൽ തിളങ്ങി നിൽക്കുന്നു എന്നതാണ് . അവൾ എന്നെ കണ്ട് നാണിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
" കിച്ചു ഏട്ടാ ഗൽബി ചേച്ചിക്ക് സാരി നന്നായി ചേരുന്നുണ്ട്. എനിക്ക് സാരി ചേരുന്നുണ്ടോ.. ? ഞാൻ സാരി ഉടുത്തിട്ട് എങ്ങനെയുണ്ട് ഭംഗിയുണ്ടോ..? "
" പിന്നെന്താ.. ആതു മോളെ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട്. മോൾക്കും സാരി ചേരുന്നുണ്ട്.. " ഞാൻ പറഞ്ഞു
"വാ എല്ലാവരും വാ സമയം ആയി. " ഗൽബി പറഞ്ഞു.
ഞങ്ങൾ ചിരിയോടെ പിറന്നാൾ കേക്കിന്റെ അടുത്ത് പോയി.
"ആതു കേക്ക് കട്ട് ചെയ്. " ഗൽബി പറഞ്ഞു. അതിനിടയിൽ എന്റെ ഫോൺ എടുത്തു ഫരി ഫോട്ടോസ് എടുത്തു. കുറേ ഫോട്ടോ അവൾ എടുത്തത് ഗൽബിയുടെ ആണ്.
"ചേച്ചി കൂടെ വാ. നമുക്ക് ഒരുമിച്ചു കട്ട് ചെയ്യാം.." ആതു വാ.
"അതേ മോളെ.. ഗൽബി മോളും നിൽക്ക്. മോൾ ശ്രമിച്ചത് കൊണ്ടാ ഇങ്ങനെ ഒരു പിറന്നാൾ ആഘോഷം നടക്കുന്നത്. അതുകൊണ്ട്
💬 Comments
View all comments