0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

മോളും നിൽക്ക്. " ഇന്ദു പറഞ്ഞു.

"വേണ്ട ഇന്ദു ചേച്ചി. ഇത് ആതുമോളുടെ ദിവസം ആണ്.  ഇന്ന്  അവൾ ആണ് കേക്ക്  കട്ട്‌ ചെയ്യേണ്ടത്.  പിന്നെ ചേച്ചി അടുത്ത് നിൽക്ക്. ഞാൻ  ഇവിടെ തന്നെ കാണും. "

പിന്നെ  ആരും ഒന്നും പറഞ്ഞില്ല. അവിടെ ഒരു സ്റ്റൂളിൽ ഇരുന്നു കൊണ്ട്  ആതു മോൾ ആ കേക്ക് കട്ട് ചെയ്തു.

എല്ലാവരും പിറന്നാൾ സ്തുതി ഗീതം പാടി. പിന്നെ എല്ലാവർക്കും  കേക്കും മറ്റു മധുരവും കൊടുത്തു. ആ സമയം  ഗൽബി പോയി.  ആതുവനു വേണ്ടി വാങ്ങിയ സമ്മാനങ്ങൾ കൊണ്ട്  വന്നു. എന്നിട്ട് പറഞ്ഞു.

"ഇതൊന്നും ഞാൻ തരുന്നതല്ല. എല്ലാം ആതു  മോളുടെ  കിച്ചു ഏട്ടൻ തരുന്നത് ആണ്. "

അതും പറഞ്ഞു ആദ്യം ഒരു ജ്വല്ലറിയുടെ കവർ ആതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"തുറന്നു  നോക്ക്." 

ആതു  എന്നെ  നോക്കി. കൂടെ ഇന്ദുവും.

അതിന് ശേഷം ആതു ആ കവർ തുറന്നു നോക്കി. അതിൽ ഉള്ള സ്വർണ്ണ മാല കണ്ട് അവൾ ഞെട്ടി.  അവളുടെ കണ്ണ് നിറഞ്ഞു. അവൾ ആ മാല എടുത്തിട്ട് ഇന്ദുവിനോട് പറഞ്ഞു.

"അമ്മേ.. ദേ  നോക്കിയേ.  കിച്ചു ഏട്ടൻ  എനിക്ക് തന്ന  പിറന്നാൾ സമ്മാനം. "

അത് കണ്ട്  ഇന്ദു എന്നെ നോക്കി. അവളുടെ കണ്ണും നിറഞ്ഞിരുന്നു.  അപ്പോൾ ഗൽബി പറഞ്ഞു.

"ഇന്ദു ചേച്ചി ആ മാല ആതു മോളുടെ കഴുത്തിൽ ഇട്ട് കൊടുക്ക്."

" അതിന് ഞാൻ അല്ലല്ലോ മോളെ ഈ പിറന്നാൾ സമ്മാനം വാങ്ങിയത്.  വാങ്ങിയ ആൾ തന്നെ എന്റെ മോളുടെ

💬 Comments

View all comments