Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
കഴുത്തിൽ ഇട്ടു കൊടുക്കട്ടെ. "
അത് കേട്ട് എനിക്ക് എന്തോ പോലെ ആയി. ഞാൻ മടിച്ചു നിന്നു. അപ്പോൾ ആതു പറഞ്ഞു.
"ശരിയാ. കിച്ചു ഏട്ടൻ അല്ലേ എനിക്ക് ഈ മാല വാങ്ങി തന്നത്. അപ്പോൾ കിച്ചു ഏട്ടൻ തന്നെ എനിക്ക് ഈ മാല ഇട്ട് തന്നാൽ മതി."
അതും പറഞ്ഞു ആതു ആ മാല എന്റെ കൈയിൽ തന്നു. ഞാൻ വേറെ വഴിയില്ലാതെ ആ മാല ആതുവിന്റെ കഴുത്തിൽ ഇട്ട് കൊടുത്തു. അതിന്റെ മറുപടി എന്നോണം ആതു എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു. അത് കണ്ട് ഞാൻ ഒഴിച്ച് എല്ലാവരും ചിരിച്ചു കൈകൊട്ടി.
"താങ്ക്സ് കിച്ചു ഏട്ടാ. എനിക്ക് ഇതുപോലൊരു പിറന്നാൾ സമ്മാനം തന്നതിനും. ഞാൻ അറിയാതെ എന്റെ പിറന്നാൾ ഇതുപോലെ ആഘോഷിച്ചതിനും. ലവ് യൂ കിച്ചു ഏട്ടാ. " ആതുമോൾ പറഞ്ഞു. ഞാൻ പറഞ്ഞു.
"ഇതെല്ലാം മോളുടെ ഗൽബി ചേച്ചിയുടെ പ്ലാൻ ആണ്. ഞാൻ നടത്തി കൊടുക്കുന്നു എന്നേ ഉള്ളൂ. താങ്ക്സ് പറയേണ്ടത് ഗൽബിയോടാണ്. എന്നോടല്ല. "
അപ്പോഴേക്കും ഗൽബി ആതുവിന് മൊബൈൽ ഫോൺ കൊടുത്തു. എന്നിട്ട് പറഞ്ഞു.
"ഇതും ആതുവിന്റെ കിച്ചു ഏട്ടൻ വാങ്ങി തന്നതാ.. ഇത് പക്ഷെ ഞങ്ങൾ തിരിച്ചു പോയാൽ എനിക്ക് ആതു മോളേയും ഇന്ദു ചേച്ചിയേയും ഒക്കെ വിളിക്കാൻ വേണ്ടിയാണ്.. "
ഗൽബി പറഞ്ഞ ഉടനെ ആതു ഗൽബിയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. ആ സമയം ചേച്ചി ഫോൺ വിളിക്കുകയും ചെയ്തു.
അങ്ങനെ ആതുമോളുടെ പിറന്നാൾ ആഘോഷം ഭംഗിയായി നടന്നു. എല്ലാവരും കേക്കും മധുരവും എല്ലാം
💬 Comments
View all comments