0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

കഴിച്ചു.

കുറച്ചു കഴിഞ്ഞു  ആതുവിന്റെ കൂട്ടുകാർ  തിരിച്ചു പോയി. പിന്നെയും കുറച്ചു കഴിഞ്ഞു രാത്രിയിലെ ഭക്ഷണവും കഴിച്ചു എല്ലാവരും വീണ്ടും ഓണാഘോഷം നടക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ നിന്ന് ആതുവിന് പാട്ട് പാടിയതിൽ ഉള്ള സമ്മാനവും കിട്ടി.

അത് കഴിഞ്ഞു ഡാൻസും ഗാനമേളയും എല്ലാം നടന്നു.  എന്നാൽ അതൊന്നും മുഴുവനും കാണാൻ നിൽക്കാതെ ഞങ്ങൾ മടങ്ങി.

വീട്ടിൽ  എത്തിയ ഉടനെ ഞാൻ മുകളിൽ പോയി  വേഷം മാറി കിടന്നു.  എന്നാൽ  ആതുമോൾ നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്ന് അവൾക്ക് കിട്ടിയ  സമ്മാനം  നോക്കി .  അതിൽ ഏറ്റവും പ്രധാനപെട്ട  മൊബൈൽ ഫോൺ ആണ് അവൾ നോക്കുന്നത്.  അപ്പോൾ ഇന്ദു  പറഞ്ഞു.

" ആതു മോളെ  മതി.  പോയി വേഷം മാറി വന്ന് കിടക്ക്. എനിക്ക് ഉറക്കം വരുന്നു. മനുഷ്യൻ വെളുപ്പിനെ എഴുന്നേറ്റത.  വാ വന്നു കിടക്ക്.  ഗൽബി  മോള് പോയി കിടന്നോട്ടെ.  മോൾക്ക് ഉറക്കം വരുന്നുണ്ടാവും."

"ആണോ ചേച്ചി ചേച്ചിക്കുറക്കം വരുന്നുണ്ടോ...?  ഉണ്ടെങ്കിൽ ചേച്ചിക്ക് ഇന്ന് എന്റെ കൂടെ കിടക്കാമോ..?."  ഇന്ദു പറയുന്നത് കേട്ട് ആതുമോൾ ഗൽബിയോട് ചോദിച്ചു.

ഗൽബി ഒന്നും പറയാതെ ചിരിച്ചു. ആപ്പോഴും  ആതു പറഞ്ഞു. 

" ഇനി ചേച്ചിക്ക് തനിച്ചു കിടക്കണമെങ്കിൽ.  ഞാൻ ഉറങ്ങുന്നവരെ എങ്കിലും ചേച്ചി എന്റെ കൂടെ വന്ന കിടക്ക്. അതിനുശേഷം ചേച്ചി മുകളിൽ പോയി കിടന്നു ഉറങ്ങിക്കോ. വാ ചേച്ചി. "

" ചേച്ചിക്ക് സാരിയൊക്കെ മാറ്റണം മോളെ.  ചേച്ചി മുകളിൽ പോയി കിടന്നു ഉറങ്ങിക്കോട്ടെ. അമ്മയ്ക്ക് ഉറക്കം വരുന്നു. "  ഇന്ദു പറഞ്ഞു. അങ്ങനെ പറഞ്ഞ

💬 Comments

View all comments