Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
ഒന്ന് നിന്നെ." എന്ന് പറഞ്ഞു ഞാൻ വേലു അണ്ണന്റെ കൈയിൽ പിടിച്ചു. നേരത്തെ ഞാൻ ചുരുട്ടി പിടിച്ച രണ്ടു അഞ്ഞൂറിന്റെ നോട്ട് വേലു അണ്ണന്റെ കൈയിൽ വെച്ചു.
"എന്താ കുഞ്ഞേ " ഞാൻ കൊടുത്ത നോട്ട് നോക്കിയിട്ട് വേലു അണ്ണൻ പറഞ്ഞു.
"എന്താ കുഞ്ഞേ ഇത്. എന്തിനാ കുഞ്ഞേ ഇത്. ഞാൻ ഇതിന് വേണ്ടി ഒന്നും അല്ല കുഞ്ഞിനെ കാണാൻ ഓടി വന്നത്. കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാ. "
അങ്ങനെ പറഞ്ഞപ്പോൾ വേലു അണ്ണന്റെ കണ്ണ് ശരിക്കും നിറഞ്ഞു.
"ഇതും സ്നേഹം കൊണ്ടാ വേലു അണ്ണാ. വേലു അണ്ണൻ ഇവിടെ വന്നിട്ട് ഒന്നും തരാതെ പറഞ്ഞയച്ചാൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല . അതുകൊണ്ട് ഇതും കൊണ്ട് വേലു അണ്ണൻ സന്തോഷത്തോടെ പോയിവാ. "
വേലു അണ്ണൻ എന്നെ നോക്കി. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഞാൻ കൊടുത്ത നോട്ടുകൾ ചുരുട്ടി പിടിച്ചുകൊണ്ട് ആ കണ്ണീർ തുടച്ച് തിരിഞ്ഞു നോക്കാതെ വേലു അണ്ണൻ നടന്നു. വേലു അണ്ണൻ നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.
ഞാൻ തിരിച്ചു ഹാളിലേക്ക് നടന്നു. ഹാളിലെ സോഫയിൽ പോയി ഇരുന്നു. ഗൽബി എന്റെ കൂടെ വന്ന് എന്റെ കാലിന്റെ അടുത്തായി ഇരുന്നു. ഞാൻ അവളെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി അവളെ കെട്ടിപിടിച്ചു. ഗൽബിയുടെ മുടിയിടയിൽ മുഖം അമർത്തി.. എന്തോ എന്റെ കണ്ണും നിറഞ്ഞിരുന്നു.
കുറച്ചു സമയം കഴിഞ്ഞു ഗൽബി എന്റെ മുഖം പിടിച്ചു ഉയർത്തി നോക്കി. അവളുടെ കണ്ണും നിറഞ്ഞിരുന്നു.
"ആരാ അത്. അയാൾ കരഞ്ഞുകൊണ്ടാണല്ലോ പോയത്. സാറിന്റെ കണ്ണും
💬 Comments
View all comments