Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
രുചിയാ. നല്ല മധുരവും." അത് പറയുമ്പോൾ വേലു അണ്ണന്റെ കണ്ണ് നിറഞ്ഞിരുന്നോ..? ഇല്ല എനിക്ക് തോന്നിയതാകും.
വേലു അണ്ണൻ ചായ കുടിച്ചു പോകാൻ നേരം പറഞ്ഞു.
"ഞാൻ ഇറങ്ങട്ടെ കുഞ്ഞേ. ഇനി ഒരിക്കൽ വരാം. കുഞ്ഞ് ഇനി ഇവിടെ തന്നെ കാണില്ലേ. അതോ തിരിച്ചു പോകുമോ?"
"കുറച്ചു ദിവസം ഞാൻ ഇവിടെ കാണും വേലു അണ്ണാ. പോകുന്നതിനു മുൻപ് പറ്റിയാൽ ഞാൻ അങ്ങോട്ട് വരാം. ചാരമ്മയെ കണ്ടിട്ടും ഒരുപാട് ആയില്ലേ. "
ശാരദ. അതാണ് ചാരമ്മ. ഞാൻ പണ്ടേ അങ്ങനെ വിളിച്ചാണ് ശീലം. വേലു അണ്ണന്റെ ഭാര്യ ആണ് ചാരമ്മ.
"ഓൾക്ക് വയ്യ കുഞ്ഞേ. ഓൾക്കും പ്രായായില്ലേ. അതാ ഞാൻ ഓളെ ഇങ്ങോട്ട് കൂട്ടാതിരുന്നത്. കുഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ ഒരു ദിവസം ഞാൻ ഓളേയും കൂട്ടി വരാം. "
എങ്ങനെ വയ്യാതാകും. നല്ല പ്രായത്തിൽ ചാരമ്മയെ വെറുതെ വിട്ടിട്ടുണ്ടോ..? ഓരോ കൊല്ലം ഓരോന്ന് എന്ന രീതിയിൽ അല്ലേ ആ പാവത്തിനെ കൊണ്ട് പന്ത്രണത്തിനെ ഉണ്ടാക്കിയത്. അതിൽ എന്റെ തന്തപ്പടിയുടെ ഉണ്ടോ എന്തോ..? നല്ല പ്രായത്തിൽ ചാരമ്മ ഒരു സുന്ദരി ആയിരുന്നു. അതുകൊണ്ട് കൂടെയാ എന്റെ തന്തപ്പടിയെ സംശയം. ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ ചോദിച്ചു.
"ചാരമ്മയ്ക്ക് എന്ത് പറ്റിയതാ.."
"അവള് ചാരം ആകാറായി കുഞ്ഞേ. വലിവും മറ്റ് ഏതാണ്ടൊക്കെ ഉണ്ട്. എങ്കിലും കുഞ്ഞ് വന്നെന്ന് അറിഞ്ഞാൽ ഓള് ഓടി വരും. കുഞ്ഞിനെ അത്രയും ഇഷ്ട്ടമാ ഓൾക്ക്. ഓളേയും കൂട്ടി ഞാൻ ഒരു ദിവസം വരാം കുഞ്ഞേ.."
അതും പറഞ്ഞു വേലു അണ്ണൻ തിരിഞ്ഞു നടന്നു.
"വേലു അണ്ണാ
💬 Comments
View all comments