0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92K

ഇത് പിന്നെ  കുഞ്ഞിനാകുമ്പോൾ ആരുടേയും  സമ്മതം  എനിക്ക്  ആവശ്യം  ഇല്ല.  ഇത്രയും  വർഷം തെങ്ങിൽ കയറിയ  എന്നെ  തെങ്ങ്  ചതിക്കുമോ  കുഞ്ഞേ...? അതൊന്നും  പറഞ്ഞിട്ട്  അതുങ്ങൾക്ക്  മനസ്സിലാകുന്നില്ല. എന്നാലും  അവരൊന്നും  അറിയാതെ ഞാൻ  ഇപ്പോഴും  കയറും.  എനിക്ക്  കുടിക്കണം  എന്ന് തോന്നുമ്പോഴൊക്കെ "

അതും പറഞ്ഞു വേലു അണ്ണൻ ചിരിച്ചു.  കുറച്ചു കഴിഞ്ഞപ്പോഴേക്കും  ഗൽബി  ചായയുമായി വന്ന് വേലു അണ്ണന് നേരെ നീട്ടി.

"അവിടെ  വെച്ചോ  മോളെ. ഞാൻ എടുത്തു കുടിച്ചോളാം.  മഹാലക്ഷ്മിയെ പോലെ ഉള്ള  മോള്  എനിക്ക്  ചായ കൊണ്ട് വന്ന് തന്നിട്ട് ഞാൻ  അത് കുടിച്ചില്ലേൽ പിന്നെ എനിക്ക് പച്ച വെള്ളം  കുടിക്കാൻ  ഒക്കുമോ.."

ഗൽബി  ചായ അവിടെ വെച്ച് എന്റെ അടുത്ത് വന്നു നിന്നു.  എന്റെ ചെവിയിലായി ചോദിച്ചു.

"സാറേ.  നമ്മൾ  വരുമ്പോൾ  കൊണ്ട്  വന്ന  ആ  മധുരപ്പേട  കൊടുക്കട്ടെ."

"ഉം.  കൊടുത്തോ. " ഞാൻ പറഞ്ഞു.

ഗൽബി വേഗം അകത്തേക്ക് പോയി  ഒരു പാത്രത്തിൽ മധുരപ്പേടയുമായി വന്നു. അത്  വേലു അണ്ണന്റെ മുന്നിലായി വെച്ചു.

"അയ്യോ!  മോളെ  എനിക്ക്  ഇതൊന്നും  വേണ്ട  മോളെ.  മോള്  തന്ന  ഈ  ചായ തന്നെ  എനിക്ക് ഒരുപാട് ആയി. "

ഗൽബി കൊണ്ട് വെച്ച ചായ  എടുത്തു കുടിക്കുന്നതിനിടയിൽ  വേലു അണ്ണൻ പറഞ്ഞു.

"സാരമില്ല വേലു  അണ്ണാ.  അണ്ണൻ അത് എടുത്തു കഴിച്ചു നോക്ക്.  അതിന് നല്ല  രുചിയാ. "

ഞാൻ  വേലു അണ്ണനോട് പറഞ്ഞു.  അത് കേട്ട് വേലു അണ്ണൻ ഒരു കഷ്ണം  മധുരപേട  എടുത്തു കഴിച്ചിട്ട് പറഞ്ഞു.

"അതേ. കുഞ്ഞേ. ഇതിനു  നല്ല 

💬 Comments

View all comments