0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92K

എനിക്ക്  ഏറ്റവും  വേണ്ടപെട്ട  ആള്  ആണ്. ഈ വേലു  അണ്ണന്  എത്രയാ  മക്കൾ  എന്ന്  അറിയാമോ. പന്ത്രണ്ട്  മക്കൾ. "

പന്ത്രണ്ട്  മക്കൾ എന്ന് ഞാൻ പറഞ്ഞപ്പോൾ  ഗൽബി ഞെട്ടിപ്പോയി.  അവൾ  വേലു അണ്ണനെ  സൂക്ഷിച്ചു നോക്കി.  ഗൽബിയുടെ നോട്ടം  കണ്ട്  ചമ്മൽ തോന്നിയ  വേലു അണ്ണൻ പറഞ്ഞു.

"കുഞ്ഞുങ്ങൾ എന്ന് പറയുന്നത് ദൈവത്തിന്റെ സമ്മാനം ആണ്. ദൈവം  തരുമ്പോൾ  നമ്മൾ  ഇരു കൈയും നീട്ടി  വാങ്ങാതെ  പറ്റില്ലല്ലോ.  കുഞ്ഞുങ്ങൾ  അല്ലയോ  നമ്മുടെ സമ്പത്തും  സന്തോഷവും. "

വേലു അണ്ണൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു.  എന്നിട്ട്  ഗൽബിയോട് പറഞ്ഞു.

"ഗൽബി.  നീ  പോയി ഒരു ചായ ഇട്ട്കൊണ്ട് വാ. നമ്മുടെ വേലു അണ്ണന്. "

"അയ്യോ!  അതൊന്നും  വേണ്ട കുഞ്ഞേ.  എനിക്ക്  ഒന്നും  വേണ്ട. ഞാൻ ചായ  കുടിച്ചിട്ടാ വന്നത്. "

"എന്നാലും  സാരമില്ല  ഒരു  ചായ കൂടെ ആവാം. വേലു അണ്ണൻ ഇരിക്ക് ഞാൻ ഇപ്പോൾ വരാം."

എന്ന്  പറഞ്ഞു. ഞാൻ ആ കുപ്പിയുമായി  അകത്തേക്ക് നടന്നു.  എന്റെ പിറകിലായി  ഗൽബിയും.  ഗൽബി അടുക്കളയിലേക്ക് പോയി.  ഞാൻ  ആ കുപ്പിയുമായി മുകളിലേക്ക്  കയറി.  മുകളിൽ പോയ ഞാൻ  കുപ്പി അവിടെ വെച്ച്  രണ്ട് അഞ്ഞൂറിന്റെ  നോട്ട് എടുത്തു ചുരുട്ടി പിടിച്ചു  താഴേക്ക് വന്നു. അപ്പോഴും  വേലു അണ്ണൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിയുന്നു. ഞാൻ  വേലു അണ്ണനോട് ചോദിച്ചു.

"വേലു  അണ്ണൻ  ഇപ്പോഴും  തെങ്ങിൽ കയറുന്നുണ്ടോ...?"

"ഏയ്‌!  ഇല്ല  കുഞ്ഞേ.  മക്കൾ സമ്മതിക്കത്തില്ല. ഈ പ്രായത്തിൽ  തെങ്ങിൽ കയറിയിട്ട്  എന്തെങ്കിലും  പറ്റിയാലോ  എന്നാ  അവർ ചോദിക്കുന്നത്. 

💬 Comments

View all comments