Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
നിന്നും ഇറയത്തേക്ക് കയറി. വേലു അണ്ണൻ എന്റെ കൂടെ വന്ന് ഇറയത്തിന്റെ ഒരു ഓരം ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
" ഞാൻ ഇവിടെ നിന്നോളാം കുഞ്ഞേ. എന്തായാലും കുഞ്ഞിനേയും കുഞ്ഞിന്റെ ഭാര്യയേയും കാണാൻ കഴിഞ്ഞില്ലേ. എനിക്ക് സന്തോഷം ആയി. "
കുഞ്ഞിന്റെ ഭാര്യ എന്ന് കേട്ടപ്പോൾ ഗൽബിയുടെ മുഖത്തു സന്തോഷമോ..? ഞെട്ടാലോ .. അറിയില്ല.
"അല്ല!! കുഞ്ഞേ. ഇതെന്താ കുഞ്ഞിന്റെ ഭാര്യയുടെ നെറ്റിയിൽ സിന്ദൂരം ഒന്നും കാണുന്നില്ലല്ലോ...? കഴുത്തിൽ താലിയും ഇല്ലേ...? "
അങ്ങനെ ചോദിച്ച ശേഷം ഒരു നെടുവീർപ്പോടെ വേലു അണ്ണൻ തുറന്നു.
"ആഹ്!! ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇങ്ങനെ ആണെന്ന് തോന്നുന്നു. കുഞ്ഞിന് അറിയാമോ.. എന്റെ നാലാമത്തെ മോളുടെ മോള്. ഈയടുത്താ ഓളുടെ കല്ല്യാണം കഴിഞ്ഞത്. എന്നിട്ടോ അത് താലിയും ഇടില്ല. സിന്ദൂവും തൊടില്ല. ചോദിച്ചാൽ പറയും അതൊക്കെയാണ് ഇപ്പോഴത്തെ ഫാഷൻ എന്ന്. അതും ഇപ്പോൾ ഒരു ഫാഷൻ. "
ഒന്ന് നിർത്തിയ ശേഷം വേലു അണ്ണൻ ഗൽബിയോട് ചോദിച്ചു.
"എന്താ മോളുടെ പേര്...? "
"ഗൽബി " ഗൽബി പറഞ്ഞു.
" മോള് ഹിന്ദിക്കാരി ആണോ കുഞ്ഞേ..? എന്തായാലും നല്ല പേര്. കുഞ്ഞിന് എത്ര കുഞ്ഞുങ്ങൾ ആയി കുഞ്ഞേ.? "
വേലു അണ്ണന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ഗൽബി നാണിച്ചു തല താഴ്ത്തി.
"കുഞ്ഞേ. അതിനൊന്നും വൈകിക്കരുതേ കുഞ്ഞേ. ഒരുപാട് കുഞ്ഞുങ്ങൾ വേണം. ഈ മുറ്റം നിറയെ ഒരുപാട് കുഞ്ഞുങ്ങൾ ഓടി കളിക്കണം. "
വേലു അണ്ണൻ പറഞ്ഞത് കേട്ട് ഞാൻ ഗൽബിയോട് പറഞ്ഞു.
" ഗൽബി. ഇത് വേലു അണ്ണൻ.
💬 Comments
View all comments