Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
എന്നാൽ കുഞ്ഞിനെ വന്നു കാണാം എന്ന് കരുതി ഞാൻ നേരെ അവിടേക്ക് വരുമ്പോൾ ആണ് ഓർത്തത് വെറും കൈയോടെ എങ്ങനെയാ കുഞ്ഞിനെ വന്നു കാണുന്നത് എന്ന്. അതോടെ ഞാൻ തിരിച്ചു വീട്ടിൽ ചെന്ന് തെങ്ങിൽ കയറി ചെത്തി ഇറക്കിയതാ അത് . "
എന്റെ കൈയിൽ ഉള്ള കുപ്പിയിൽ നോക്കി ചിരിച്ചുകൊണ്ട് വേലു അണ്ണൻ പറഞ്ഞു. വേലു അണ്ണൻ തുടർന്നു.
"അങ്ങനെ തെങ്ങിൽ നിന്ന് ഇറങ്ങി അരിച്ചെടുത്തു കുപ്പിയിൽ ഒഴിച്ച് വരാൻ നോക്കുമ്പോൾ ആണ്. എന്റെ കൊച്ചുമോൾ വീണ്ടും പറഞ്ഞത് കുഞ്ഞ് വീട്ടിൽ കാണും. കുഞ്ഞും കുഞ്ഞിന്റെ ഭാര്യയും ആണെന്ന് തോന്നുന്നു തിരിച്ചു വീട്ടിലേക്ക് പോയെന്ന്. കുഞ്ഞ് പോകുന്നത് അവൾ കണ്ടെന്ന്. പിന്നെ ഞാൻ വേഗം കുളിച്ച് ഇങ്ങോട്ട് പോരുക ആയിരുന്നു. "
അപ്പോഴേക്കും ഗൽബി പുറത്തേക്ക് വന്നു. ഗൽബിയെ നോക്കികൊണ്ട് വേലു അണ്ണൻ പറഞ്ഞു .
"ഇതാണോ കുഞ്ഞിന്റെ ഭാര്യ..?. നല്ല മഹാലഷ്മിയെ പോലെ ഉണ്ട് കാണാൻ.. "
വേലു അണ്ണൻ പറഞ്ഞത് കേട്ട് ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. വേലു അണ്ണൻ എന്നാണാവോ മഹാലക്ഷമിയെ കണ്ടിട്ടുള്ളത്.
"വാ വേലു അണ്ണാ മുറ്റത്ത് നിൽക്കാതെ ഇങ്ങോട്ട് കയറി ഇരിക്ക്."
"വേണ്ട കുഞ്ഞേ. ഞാൻ ഇവിടെ നിന്നോളാം. ഒരുപാട് ആയില്ലേ കുഞ്ഞിനെ കണ്ടിട്ട് . അതിന്റെ സന്തോഷം കൊണ്ട് ഞാൻ ഓടി വന്നതാ. "
"അതിനെന്താ വേലു അണ്ണാ. വേലു അണ്ണൻ വാ. എന്തേലും കുടിച്ചിട്ട് പോകാം."
"ഓഹ്! വേണ്ട കുഞ്ഞേ. ഞാൻ പോകുന്നാ ."
"വാ വേലു അണ്ണാ."
എന്ന് പറഞ്ഞു ഞാൻ മുറ്റത്ത്
💬 Comments
View all comments