0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 91.9K

ഞാനാ  വേലു. "

ഓഹ്!  മറക്കാൻ  പറ്റുമോ.. അന്ന്  എനിക്ക്  ആദ്യമായി  കള്ള്  ഒഴിച്ച് തന്നയാൾ.  അന്നെത്തെ രാത്രിയിൽ  കുടിച്ചിട്ട്  ബോധം  പോയി  കുളത്തിൽ വീണ  എന്നെ  എടുത്ത്  കരയിൽ കിടത്തിയ  ആൾ.  ചിലപ്പോൾ  അന്ന് ഞാൻ ആ  കുളത്തിൽ മുങ്ങി മരിച്ചേനെ. 

അന്ന്  കുളത്തിൽ  വീണതാണോ  അതോ  മരിക്കാനായി  ഞാൻ കുളത്തിൽ  ചാടിയതാണോ..!  എന്റെ  ഓർമ്മയിൽ  അങ്ങനെ ഒരു ദിവസം തെളിഞ്ഞു. ഇന്ദുവിന്റെ  കല്യാണത്തിന്റെ  തലേ ദിവസം.

"കുഞ്ഞേ... കുഞ്ഞേ... കുഞ്ഞിന്  ഓർമ്മയില്ലേ  ഈ  വേലുവിനെ.?"

അയാളുടെ ചോദ്യം കേട്ട്  ഞാൻ ഞെട്ടി. അയാളെ നോക്കി. പിന്നെ  വേഗം ഓടി  അയാളുടെ  അടുത്തേക്ക് പോയി. അയാളുടെ കൈ പിടിച്ചുകൊണ്ട്  ഞാൻ  പറഞ്ഞു.

"അങ്ങനെ മറക്കുമോ ഞാൻ...? കണ്ടിട്ട്  കുറച്ചു  വർഷങ്ങൾ  ആയില്ലേ.. വേലു അണ്ണാ..."

അത് കേട്ട് അയാൾ ചിരിച്ചു.  എന്നിട്ട് പറഞ്ഞു.

"കുഞ്ഞ് വന്നെന്ന്  ഇപ്പോഴാ ഞാൻ  അറിഞ്ഞത്. അതും എന്റെ  കൊച്ചുമോൾ  പറഞ്ഞത്  കേട്ട്. പിന്നെ വെറും  കൈയോടെ  എങ്ങനെയാ  ഞാൻ  കുഞ്ഞിനെ  കാണാൻ വരുന്നത്.  അതാ ഞാൻ.."

അയാൾ അവിടെ വെച്ചിരുന്ന  ഒരു കവർ എടുത്ത്  എനിക്ക് നേരെ  നീട്ടി.  ഞാൻ ആ  കവർ വാങ്ങി നോക്കി.  ഒരു  കുപ്പി  ആയിരുന്നു  അതിൽ .

  തെങ്ങിന്റെ  നല്ല മധുരകള്ള്.

"ഇപ്പോൾ  ചെത്തി  എടുത്തതാ. കുഞ്ഞിന് വേണ്ടി മാത്രം ." അയാൾ പറഞ്ഞു.

ഞാൻ വേലുഅണ്ണനെ  നോക്കി ചിരിച്ചു.

"ഞാൻ  വീട്ടിൽ  നിന്നും ഓണപരിപാടി കാണാൻ ഇറങ്ങുമ്പോൾ  ആണ്  എന്റെ  കൊച്ചുമോൾ  വന്നു  പറഞ്ഞത്.

കുഞ്ഞ്  വന്നിട്ടുണ്ടെന്ന്.  കുഞ്ഞിനെ  പരിപാടിയുടെ  അവിടെ കണ്ടെന്ന്.

💬 Comments

View all comments