0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 6 [ഏകൻ]

Author : VaSco Read All Parts 7K

ആണ് നാട്ടിൽ വരുന്നത്. ഇപ്പോൾ അങ്ങനെ പറയാൻ ആരും ഇല്ല. ആകെ ഉള്ളത് ചേച്ചി മാത്രം ആണ്. എന്നാലും എനിക്ക് ഇപ്പോൾ നാട്ടിൽ പോകാൻ ഇഷ്ട്ടമേ അല്ല. നാട്ടിൽ പോയാൽ പല ഓർമ്മകളും എന്നെ വേദനിപ്പിക്കും.

അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്ന ആ തറവാട്ട് വീട്ടിൽ ഇപ്പോൾ ആരും ഇല്ല. ആ വലിയ പഴയ തറവാട്ടിൽ ചേച്ചിയും മക്കളും മാത്രമേ ഉള്ളൂ. അളിയൻ എന്നെ പോലെ ദൂരെ എവിടെയോ ആണ്. എന്നെ പോലെ തന്നെ ആണോ. അത് അറിയില്ല. ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് വേണം പറയാൻ.

എപ്പോഴെങ്കിലും ചേച്ചി വിളിച്ചാൽ ഒന്നോ രണ്ടോ മിനുട്ട് ഞാൻ സംസാരിക്കും അത്രയേ ഉള്ളൂ.

ഞങ്ങൾ വീടിന്റെ ഗെയ്റ്റിനു മുന്നിൽ എത്തി. ഞാൻ തന്നെ ഇറങ്ങി ഗെയ്റ്റ് തുറന്ന് കാർ വീടിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി.

വീടിന്റെ മുൻ വശത്തു ഒരു ബൾബ് കത്തുന്നുണ്ട്. വാതിൽ ചാരിയിട്ടാണ് ഉള്ളത്.

അവരെ കാറിൽ തന്നെ ഇരുത്തി ഞാൻ മാത്രം ഇറങ്ങി പോയി കോളിങ് ബെൽ അടിച്ചു.

"മോളെ ആതു. അത് ആരാന് നോക്കിയേ.. ഇതാരാണപ്പാ ഈ രാത്രിയിൽ വരാൻ."

"ആ നോക്കാം ."

അകത്ത് നിന്ന് ആരൊക്കെയോ വിളിച്ചു പറയുന്ന ശബ്‍ദങ്ങൾ ഞാൻ കേട്ടു. .. ആ ശബ്‍ദങ്ങൾ എനിക്ക് നല്ല പരിചയം തോന്നിയെങ്കിലും അത് ആരാണെന്ന് മനസ്സിലായില്ല. എന്തായാലും അത് ചേച്ചിയല്ല. അത് ഉറപ്പ്. അപ്പോൾ ആരാ അത്? ഇനി എനിക്ക് വീട് മാറിപ്പോയോ..?

അപ്പോഴേക്കും വാതിൽ മെല്ലെ തുറന്നു. പാവാടയും ബ്ലൗസും ഇട്ട ഒരു

💬 Comments

View all comments