Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]
നേരെ ജനലിനടുത്തേക്ക് ചെന്നു.
ജനൽ വാതിൽ തള്ളി തുറന്ന് ഞാൻ പുറത്തേക്ക് നോക്കി. അവിടെ നിന്ന് നോക്കിയാൽ കാണും ഇന്ദുവിന്റെ വീട് നിൽക്കുന്ന സ്ഥലം.
ഇന്ദുവിനോട് സംസാരിച്ചശേഷം നേരെ മുകളിലേക്ക് വന്ന ഫരി എന്റെ റൂമിന്റെ വാതിൽ മെല്ലെ തള്ളി തുറന്ന് അകത്ത് കയറി.
ഫരി റൂമിലേക്ക് കയറി വന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ വന്ന് പിറകിൽ നിന്നും എന്നെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
"സാർ എന്താ ഇങ്ങനെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്നത്...?""
ഞാൻ പിറകിലേക്ക് കൈ നീട്ടി അവളെ കെട്ടിപിടിച്ചു.
"സാറിന്റെ ദേഷ്യം ഇനിയും മാറിയില്ലേ..? ഞങ്ങളോടും ദേഷ്യം ഉണ്ടോ..?"
അത് കേട്ട് ഞാൻ തിരിഞ്ഞു നിന്നിട്ട് അവളെ എന്നോട് ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ തല ചായിച്ചു.
"ഇല്ലെടി. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. നിനക്ക് അറിഞ്ഞൂടെ എന്നെ. എനിക്ക് അങ്ങനെ ദേഷ്യപ്പെടാൻ ആകുമോ..?" ഞാൻ ചോദിച്ചു.
"ഇല്ല. എനിക്ക് അറിയാം എന്റെ സാറിനെ. പക്ഷെ അവരോട് മാത്രം എന്താ ഇങ്ങനെ.? അതും ആ ഇന്ദുവിനോട്.? ആ മോളാണെങ്കിൽ എന്ത് പാവമാ. എന്റെ ഗൽബിയെ പോലെ. കൊച്ചു പെണ്ണല്ലേ അവളും. "
ഞാൻ ഫരിയുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ അവൾ പറഞ്ഞു.
"അല്ല. അങ്ങനെ അല്ല. ആ മോളെ കണ്ടപ്പോൾ. എനിക്ക് എന്തോ പാവം തോന്നി. അതാ. ഞാൻ അങ്ങനെ പറഞ്ഞത്.?
"നീ എന്താ ഫരി പറഞ്ഞു വരുന്നത്..?
ഞാൻ എന്ത് ചെയ്യണം എന്നാ നീ പറയുന്നത്.."
"അല്ല! ഞാൻ പറയുന്നത്. എനിക്ക് മനസ്സിലായി എന്റെ
💬 Comments
View all comments