0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Author : VaSco Read All Parts 5K

കുടിക്കാൻ എടുത്തിട്ട് വരാം."

"ആതു. എന്നെ ചേച്ചി എന്നൊന്നും വിളിക്കേണ്ട. എനിക്ക് അതിനുമാത്രം പ്രായം ഒന്നുമില്ല. എന്റെ പേര് വിളിച്ചാൽ മതി." ഗൽബി പറഞ്ഞു.

" അയ്യോ! ഞാൻ എങ്ങനെയാ ചേച്ചിയെ പേര് വിളിക്കുന്നത്. ചേച്ചി എന്തായാലും എന്നേക്കാൾ മൂത്തത് ആയിരിക്കും.

ചേച്ചിക്ക് ഇപ്പോൾ എത്ര വയസ്സായി.? "

" 19." ഗൽബി പറഞ്ഞു.

" എന്നാൽ ഞാൻ ചേച്ചി എന്ന് തന്നെ വിളിക്കണം. എനിക്ക് 18 ആവുന്നേയുള്ളൂ. പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ. ആരോടെങ്കിലും പറയുമോ.? " ആതു രഹസ്യം പോലെ ഗൽബിയോട് ചോദിച്ചു.

" അതെന്താ അങ്ങനെ ഒരു കാര്യം..?!"

" എനിക്ക് 18 വയസ്സ് ആവുന്നതേയുള്ളൂ. മറ്റന്നാൾ തിരുവോണം മാത്രമല്ല. എന്റെ പിറന്നാളും കൂടിയാണ്. അന്ന് മുതൽ എനിക്ക് പതിനെട്ടു വയസ്സ് ആകും.. " ആതു നാണിച്ചുകൊണ്ട് പറഞ്ഞു.

" പിറന്നാളോ..!! ആഹാ അതൊരു നല്ല കാര്യമാണല്ലോ. അപ്പോൾ നമുക്ക് അത് ആഘോഷിക്കാം. അല്ലേ ആതു."

" ഏയ്!! എന്റെ പിറന്നാൾ അങ്ങനെ ആഘോഷിക്കാർ ഒന്നുമില്ല. വല്യമ്മ എനിക്ക് പിറന്നാൾ കോടിയെടുത്ത് തരും. അതും ഉടുത്തു ഞാനും അമ്മയും വല്യമ്മയും അമ്പലത്തിൽ ഒന്ന് പോകും. വല്യമ്മ നിർബന്ധിച്ചു എന്തെങ്കിലും പായസം കഴിപ്പിക്കും . അത്രയേ ഉള്ളൂ എന്റെ പിറന്നാൾ. പിന്നെ അന്ന് തിരുവോണം ആയതുകൊണ്ട് ഓണസദ്യ ഉണ്ടാകും. അതുതന്നെയാണ് എന്റെ പിറന്നാൾ സദ്യയും. "

" ചേച്ചിയുടെ പിറന്നാള് എപ്പോഴാ. ? "

" എന്റെ പിറന്നാൾ കഴിഞ്ഞു. അത് കഴിഞ്ഞ മാസമായിരുന്നു. ഇനി അടുത്ത വർഷമേ ഉള്ളൂ."

"എന്നാൽ അടുത്ത

💬 Comments

View all comments