0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

മുഖത്ത് നോക്കിയിട്ട് പറഞ്ഞു.

"എന്ത് അറിയണം എന്ന് . എനിക്ക് നീ ആരാണെന്നോ..? . ഇനിയും നിനക്ക് അത് മനസ്സിലായില്ലേ. ? എനിക്ക് നീ ആരാണെന്ന്...?" ഞാൻ സങ്കടത്തോടെ അവളോട് ചോദിച്ചു.

"അത് എനിക്ക് അറിയാം. ഞാൻ എന്റെ സാറിന്റെ ആരാണെന്ന്. അത് ഇന്ദുവിനെ അറിയിക്കുകയും ചെയ്യാം. പക്ഷെ എനിക്ക് അറിയണം എന്നുണ്ട് അവൾ ആരാണെന്ന്. ഇന്ദു സാറിന്റെ ആരാണെന്ന്...... വെറും പാവമായ എന്റെ സാറിന് അവളോട് എന്താ ഇത്രയും ദേഷ്യം എന്ന്. "

ഫരി പറഞ്ഞു നിർത്തി. എന്റെ മുഖത്തു നിരാശയുടെയും വേദനയുടേയും ദേഷ്യത്തിന്റെയും ഭാവങ്ങൾ മിന്നിമാഞ്ഞു.

. അതേ സമയം ഗൽബിയുടെ കൈയും പിടിച്ചു സന്തോഷത്തോടെ ആതു നടന്നു. അവളുടെ കൂട്ടുകാർ കുറച്ചു ദൂരെയായി നടക്കുന്നത് അവൾ കണ്ടു.

അവൾ ചോദിച്ചു.

"ചേച്ചി എന്താ മുകളിൽ പോയിട്ട് വരാൻ താമസിച്ചത്...?"

"ഓഹ്! അത് ഒന്നും ഇല്ല. സാറും അമ്മിയും തിരിച്ചു പോകുന്ന കാര്യം സംസാരിക്കുകയായിരുന്നു. അതാ ഞാൻ അവിടെ നിന്ന് പോയത്. "

ഗൽബി പെട്ടന്ന് വായിൽ വന്ന ഒരു കള്ളം പറഞ്ഞു. അത് കേട്ട് ആതുവിന് എന്തോപോലെ ആയി. അവൾക്ക് സങ്കടം വന്നു. എന്നിട്ട് അവൾ ചോദിച്ചു.

"എന്നിട്ട് നിങ്ങൾ എല്ലാവരും തിരിച്ചു പോകുകയാ..? ഞങ്ങൾ അവിടെ താമസിക്കുന്നത് കൊണ്ടാണോ തിരിച്ചു പോകുന്നത്..? കിച്ചു ഏട്ടൻ വന്നത് അമ്മയ്ക്ക് എത്ര സന്തോഷം ആയെന്നോ.. വല്യമ്മ ഉണ്ടായിരുന്നെങ്കിൽ വല്യമ്മയും ഒരുപാട് സന്തോഷിച്ചേനെ... ചേച്ചിക്ക് എങ്കിലും ഇവിടെ നിന്നൂടെ. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമായി. "

ഗൽബി എന്ത് പറയണം എന്ന് അറിയാതെ കുറച്ചു സമയം

💬 Comments

View all comments