0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

അവിടെ നിന്ന് പോയി. ആതു വീണ്ടും ചോദിച്ചു.

"എന്നിട്ട് തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചോ..? "

"ഏയ്‌. ഇല്ല. ഇനി ആതുവിന്റെ പിറന്നാളും ഓണവും എല്ലാം ആഘോഷിച്ചിട്ടേ ഞങ്ങൾ മടങ്ങി പോകൂ. എനിക്കും ഈ ആതുനെ ഒരുപാട് ഇഷ്ടം ആയി. കൂടെ ഇന്ദു ചേച്ചിയേയും." ഗൽബി പറഞ്ഞു.

"സത്യം . എന്നിട്ടേ മടങ്ങി പോകൂ...?." വിശ്വാസം ആകാതെ ആതു ചോദിച്ചു.

". ഉം. സത്യം. പോരെ. ഇപ്പോൾ സന്തോഷം ആയോ..?" ഗൽബി പറഞ്ഞു.

അത് കേട്ടപ്പോൾ ആതുന് സന്തോഷം ആയി. എന്നിട്ട് പറഞ്ഞു.

"പിന്നെ! ഒരുപാട് സന്തോഷം ആയി. ഞാൻ കരുതി ഞാനും അമ്മയും മാത്രം ആയി ഈ വർഷം ഓണവും എന്റെ പിറന്നാളും ആഘോഷിക്കേണ്ടിവരും എന്ന്. "

അങ്ങനെ പറഞ്ഞ ശേഷം ആതു പിന്നേയും ചോദിച്ചു.

"ഈ കിച്ചു ഏട്ടൻ എപ്പോഴും ഇങ്ങനെ ആണോ..? എപ്പോഴും ദേഷ്യം പിടിച്ചു.. "

"ഏയ്‌. അല്ല. സാർ പാവമാ. വെറും പാവം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലയാൾ. അല്ലെങ്കിൽ ഒരേഒരു നല്ല ആൾ. സാറിന് സ്നേഹിക്കാൻ മാത്രമേ അറിയൂ. ആരേയും വെറുക്കാനോ ആരോടെങ്കിലും ദേഷ്യം കാണിക്കാനോ അറിയില്ല. പാവമാ എന്റെ സാർ. വെറും പാവം. " ഗൽബി വളരെ സന്തോഷത്തോടെ പറഞ്ഞു.

"എന്നിട്ടും കിച്ചു ഏട്ടൻ, എന്റെ അമ്മയോടും വല്യമ്മയോടും. ഞങ്ങൾ എല്ലാവരോടും ഇങ്ങനെ കാണിക്കുന്നത് എന്ത് കൊണ്ടാ..? എന്നോടുപോലും കിച്ചു ഏട്ടൻ എന്തിനാ ഇങ്ങനെ പെരുമാറുന്നത്. ഞാൻ കിച്ചു ഏട്ടനോട് എന്ത് ചെയ്തിട്ടാ.. കിച്ചു ഏട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്...?" ആതു നിരാശയോടെ ചോദിച്ചു.

"അത്

💬 Comments

View all comments