0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

എനിക്ക് അറിയില്ല ആതു.. ഒരു പക്ഷെ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും. അങ്ങനെ പെരുമാറാൻ മാത്രം ഉള്ള എന്തെങ്കിലും വിഷമം സാറിന്റെ ഉള്ളിൽ ഉണ്ടാകും. . അല്ലെങ്കിൽ സ്നേഹകൂടുതൽ കൊണ്ടാകും. അല്ലാതെ ഞാൻ എന്ത് പറയാനാ ആതു. എനിക്ക് ഒന്നേ അറിയൂ. എന്റെ സാർ വെറും പാവമാ. ആരുടേയും കണ്ണീര് കണ്ട് നിൽക്കാൻ എന്റെ സാറിന് ആവില്ല. അത്രയും പാവമാണ് എന്റെ സാറ്. അതുമാത്രം എനിക്ക് ഉറപ്പാണ്. " ഗൽബി പറഞ്ഞു.

അപ്പോഴേക്കും അവർ നടന്നു കുന്നിൻ ചെരുവിൽ എത്തി. അവിടെ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നു.

തുമ്പയും, ചെക്കിയും, ചെമ്പരത്തിയും, തെച്ചിയും, കാക്കപ്പൂവും., കോളാമ്പി പൂ അങ്ങനെ പലവിധം പൂക്കൾ. ആതുവിന്റെ കൂട്ടുകാർ എല്ലാവരും പൂക്കൾ പറിക്കാൻ തുടങ്ങിയിരുന്നു.

ആതുവിന്റെ കൂടെ മറ്റൊരാളെ കണ്ടപ്പോൾ കൂട്ടുകാർ ചോദിച്ചു.

"ആതു. ഇതാരാ കൂടെ ഉള്ളത്.?"

"ഇത് എന്റെ ചേച്ചിയാ. " ആതു പറഞ്ഞു.

"ങ്ങേ!! നിന്റെ ചേച്ചിയോ. നിനക്ക് ഏതാ ഇങ്ങനെ ഒരു ചേച്ചി. കണ്ടിട്ട് ഏതോ ഹിന്ദി സിനിമാ നടിയെ പോലെ ഉണ്ടല്ലോ.." ഒരു കൂട്ട് കാരി. പറഞ്ഞു.

അത് കേട്ട് ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.

"എന്റെ കിച്ചു ഏട്ടൻ വന്നിട്ടുണ്ട്. കിച്ചു ഏട്ടന്റെ കൂടെ വന്നതാ. "

"ഓഹ്! നിന്റെ കിച്ചു ഏട്ടന്റെ കൂടെ വന്നെന്ന് പറഞ്ഞാൽ.... നിന്റെ കിച്ചു ഏട്ടന്റെ കൂടെ ജോലി ചെയ്യുന്നതോ...? അതോ കിച്ചു ഏട്ടൻ കെട്ടികൊണ്ട് വന്നതോ....? " ഒരു കൂട്ടുകാരി ചോദിച്ചു.

അത് കേട്ട് ആതുവിന് എന്തോ പോലെ തോന്നിയെങ്കിലും ഗൽബിക്ക് അത് കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും

💬 Comments

View all comments