0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

തോന്നിയില്ല. ഗൽബി ചിരിക്കുക മാത്രം ചെയ്തു. .. അപ്പോൾ ആതു ഗൽബിക്ക് കേൾക്കാൻ മാത്രമായി പറഞ്ഞു.

"ചേച്ചി. ഇങ്ങോട്ട് വാ നമുക്ക് അവിടെ പോയി പൂ പറിക്കാം. ഇവർ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടേയിരിക്കും. എല്ലാത്തിനും അസൂയയാ. വെറും കുശുമ്പികൾ."

ആതു ഗൽബിയുടെ കൈ പിടിച്ചു നടന്നു.

അപ്പോൾ ഒരാൾ ചോദിച്ചു.

"എന്താ ആതു നിന്റെ ചേച്ചിയുടെ പേര്..?"

"ആലിയ ഭട്ട്." ആതു പരിഹാസത്തോടെ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

അപ്പോൾ ഗൽബി പറഞ്ഞു.' ഗൽബി.'

"ആഹാ! പേര് നല്ല ഫാഷൻ ആണല്ലോ..? പക്ഷെ ! കാണാൻ നല്ല നാടൻ പെണ്ണ് തന്നെ. എങ്കിലും കാണാൻ ആലിയ ഭട്ടിനെ പോലെ തന്നെ ഉണ്ട്. " ഒരു കൂട്ട്കാരി പറഞ്ഞു ചിരിച്ചു. മറ്റുള്ളവരും കൂടെ കൂടി..

അപ്പോഴേക്കും ഗൽബിയും ആതുവും കുറച്ചു ദൂരെ മാറി നിന്നിരുന്നു. ഗൽബി ആതുവിനോട് ചോദിച്ചു.

" ആതു എപ്പോഴും ഇവരുടെ കൂടെ ആണോ പൂ പറിക്കാൻ വരുന്നത്.? "

"ഏയ്‌. അല്ല. എല്ലാം ഏഷണിയും പരദൂഷണവും കുശുമ്പും പറയുന്ന കൂട്ടത്തിൽ ഉള്ളതാ. ഞാൻ കാവേരിയുടെയും വരുണേട്ടന്റെ കൂടെയും ആണ് വരാറ്." ആതു പറഞ്ഞു.

"അതാരാ. കാവേരിയും വരുണേട്ടനും.? " ഗൽബി ചോദിച്ചു.

"അത് വല്യമ്മയുടെ മക്കൾ. കാത്തു വല്യമ്മയുടെ." ആതു പറഞ്ഞു.

അവർ അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് പൂവ്

പറിക്കാൻ തുടങ്ങി..

ഫരി ഇന്ദുവിനെ കുറച്ചു അറിയണം എന്ന് പറഞ്ഞെങ്കിലും ഒന്നും പറയാൻ ഉള്ള മനസ്സ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.

പിന്നെ പറഞ്ഞുതരാം എന്ന് പറഞ്ഞ് അവളെ താഴേക്ക് അയച്ചു. അവൾ

💬 Comments

View all comments