Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
താഴേക്ക് പോകുന്നതിനു മുൻപ് . എന്നെ കുളിപ്പിച്ച് തരാം എന്ന് പറഞ്ഞെങ്കിലും ഞാൻ അതിനൊന്നും നിന്നില്ല. അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം നനയ്ക്കാനുള്ള തുണിയൊക്കെ എടുത്ത് താഴേക്ക് പോയി.
കുറച്ച് സമയം കഴിഞ്ഞ് കുളിച്ച് ഫ്രഷായി വേഷം മാറി ഞാനും താഴേക്ക് പോയി.
ഇന്ദുവും ഫരിയും അടുക്കളയിൽ ആയിരുന്നു അപ്പോൾ. എങ്കിലും അവർ സംസാരിക്കുന്നത് ഹാളിൽ ഇരുന്നുകൊണ്ട് എനിക്ക് കേൾക്കാം.
" ഇന്ദു.. അവർ എന്തെങ്കിലും കഴിച്ചിട്ടാണോ പോയത് .?"
" ഗൽബി മോള് ഒന്നും കഴിക്കാതെയാ അതുവിന്റെ കൂടെ പോയത്. ആതുവും ഒന്നും കഴിച്ചിട്ടില്ല. . ചേച്ചിക്ക് രാവിലെ കഴിക്കാൻ ചപ്പാത്തി മതിയോ...? അതോ വേറെ വല്ലതും വേണോ..?" ഇന്ദു ഫരിയോട് ചോദിച്ചു.
" എനിക്ക് അങ്ങനെ ഒന്നുമില്ല. എന്തായാലും മതി. പക്ഷെ! അവർ എവിടെ പോയതാ. ..? " ഫരി ചോദിച്ചു.
" അപ്പോൾ മോൾ ഒന്നും ചേച്ചിയോട് പറഞ്ഞില്ലേ...? " ഇന്ദു വീണ്ടും ചോദിച്ചു.
"ആതുവിന്റെ കൂടെ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. എവിടേക്ക് എന്ന് ചോദിച്ചപ്പോൾ എല്ലാം സാറിനോട് പറഞ്ഞിട്ടുണ്ട് വേഗം വരാം എന്ന് പറഞ്ഞു.. അവൾക്ക് എന്തിനും ഏതിനും സാറിന്റെ സമ്മതം മാത്രം മതി. സാറിന്റെ സമ്മതം ഇല്ലാതെ അവൾ ഒന്നും ചെയ്യില്ല. . എന്നോട് ഒരു വാക്ക് പോലും പറയണം എന്നില്ല. എനിക്കും അതിൽ പ്രശ്നം ഒന്നും ഇല്ല."
ഫരി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് ഇന്ദു ഫരിയെ നോക്കി. ഇന്ദുവിന് ഒന്നും മനസ്സിലായില്ല. ഇവർ എന്താ ഇങ്ങനെ പറയുന്നത് . ഇവർ ശരിക്കും എന്റെ ആരാ..?
💬 Comments
View all comments