0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ഞാനുമായി ഇവർക്ക് എന്താ ബന്ധം. ഇന്ദുവിന് സംശയം ആയി.

" അവൾക്ക് സാറിനെ വലിയ കാര്യമാണ്. എന്തുണ്ടെങ്കിലും അവൾ ആദ്യം സാറിനോട് പറയൂ. സാർ സമ്മതിച്ചാൽ മാത്രമേ എന്നോട് പറയൂ. സാറിന് മോളെയും മോൾക്ക് സാറിനെയും വലിയ ഇഷ്ടമാണ്. "

ഫരി ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കൂടെ കേട്ടതോട് കൂടി. ഇന്ദുവിന് ആകെ ആശയ കുഴപ്പം ആയി. ഇനി ഫരി എന്റെ ഭാര്യ ആണോ ഇന്ദുവിന് സംശയം കൂടി.

പെട്ടന്ന് ഫരി പറയുന്നത് ഇന്ദു കേട്ടു.

"ഓഹ്! മറന്നു . ഇങ്ങോട്ട് വരുമ്പോൾ കൊണ്ടുവരാൻ ഉണ്ടാക്കിയ പലഹാരം കാറിൽ ഉണ്ട്. ഞാൻ പോയി അത് എടുത്തിട്ട് വരാം. "

ഫരി അങ്ങനെ പറഞ്ഞു അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. അപ്പോഴാണ് ഞാൻ ഹാളിൽ ഇരിക്കുന്നത് ഫരി കണ്ടത്.

"സാർ കുളികഴിഞ്ഞ് വന്നോ. സാറിന് ചായ കൊണ്ടുവരട്ടെ...? " ഫരി ചോദിച്ചു.

" ആയില്ല അവൾ വരട്ടെ. വന്നിട്ട് ഒരുമിച്ച് കഴിക്കാം. " ഞാൻ പറഞ്ഞു.

" സാറേ. കാറിൽ മധുരപേട ഉണ്ടായിരുന്നു. അവിടെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നത്. . അത് എടുത്തോട്ടെ...? " ഫരി ചോദിച്ചു.

" ഉം." അങ്ങനെ മൂളിയ ശേഷം ഞാൻ പറഞ്ഞു.

" കാറിന്റെ താക്കോൽ മുകളിലെ റൂമിൽ ഉണ്ട് പോയിട്ട് എടുത്തോ."

ഫരി മുകളിലേക്ക് പോയപ്പോൾ അവിടേക്ക് വന്ന ഇന്ദു എന്നിട്ട് പറഞ്ഞു..

"കിച്ചൂ. കിച്ചൂന് ചപ്പാത്തി എടുത്തു വെക്കട്ടെ...? കിച്ചുവിന് ചപ്പാത്തി ഒരുപാട് ഇഷ്ടമായിരുന്നല്ലോ..? കിച്ചുവിന്റെ ഇഷ്ടങ്ങളും രുചിയും ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്."

എന്നിട്ടും ഞാൻ

💬 Comments

View all comments