0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ഒന്നും മിണ്ടിയില്ല.

കിച്ചുവിന്റെ ഇഷ്ട്ടം ഓർമ്മയുണ്ട് പോലും. എന്നിട്ടാണോ അന്ന് എന്നോട്..... ഇല്ല ഞാൻ ഒന്നും പറയുന്നില്ല.

പഴയ കിച്ചു ഇപ്പോൾ ഇല്ല. ആ കിച്ചു എന്നേ മരിച്ചു. അല്ല. എല്ലാവരും ചേർന്ന് കൊന്നു. ഇങ്ങനെ പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്തോ അപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല.

" പ്ലീസ് കിച്ചു. എന്നോടൊന്നു മിണ്ടാമോ.. . ഇത് എനിക്ക് സഹിക്കുന്നില്ല. കിച്ചുവിനോട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പലരും പറയുന്ന പോലെ ഒന്നും ഞാൻ ചെയ്തിട്ടില്ല. എല്ലാം കിച്ചുവിന്റെ തെറ്റിദ്ധാരണയാണ് . കിച്ചുവിനെ ഒന്ന് കാണാൻ, ഒന്നു മിണ്ടാൻ ഞാനെത്ര കൊതിച്ചിരുന്നു എന്നോ.. " ഇന്ദു വീണ്ടും പറഞ്ഞു. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഇന്ദു കണ്ണ് നീർ തുടച്ചു.

അപ്പോഴേക്കും ഫരി താഴെ വന്നു. എന്നിട്ട് എന്നോട് ചോദിച്ചു.

" ഇതാ സർ താക്കോൽ. എനിക്കൊന്നു അത് എടുത്തു തരാമോ..? "

ഞാൻ ആ താക്കോലും വാങ്ങി പുറത്തേക്ക് നടന്നു. ഫരി എന്റെ കൂടെ വന്നു. ഇന്ദു അതും നോക്കി അവിടെത്തന്നെ നിന്നു. പുറത്ത് എത്തിയ ഞാൻ ഫരിയോട് ചോദിച്ചു.

" ഞാൻ എന്താ ഇങ്ങോട്ട് വരുമ്പോൾ നിന്നോട് പറഞ്ഞിരുന്നത്..? എന്നെ എന്തു വിളിക്കണം എന്ന പറഞ്ഞത്..?"

" അയ്യോ!. സോറി സാറേ. സാറിനെ പേരെടുത്ത് വിളിക്കാൻ ഈ ജന്മം എനിക്കാവില്ല. എന്റെ കീഴിൽ ജോലിചെയ്യുന്ന ആളാണ് സാർ എന്ന് പറയാൻ എനിക്കാവില്ല.. സാർ എന്നും എന്റെ സാറാണ്. അങ്ങനെ വിളിക്കാൻ മാത്രമേ എനിക്ക് ആവു. . സാർ എന്നോട് ക്ഷമിക്ക്. " ഫരി കണ്ണ്

💬 Comments

View all comments