0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ശബ്‍ദം ഞാൻ കേട്ടത്. കേട്ട ഉടനെ ഞാൻ തിരിഞ്ഞുനോക്കി. ആതു ഗൽബിയെ താങ്ങി പിടിച്ചിട്ടുണ്ട്. ഗൽബിയുടെ നെറ്റി മുറിഞ്ഞിട്ടുണ്ട്. കൈ രണ്ടും മടക്കി മുകളിലേക്കായി പിടിച്ചിട്ടുണ്ട്. മുടന്തിയാണ് നടക്കുന്നത്.

എന്നെ കണ്ട ഉടനെ ഗൽബി നേരെ നടക്കാൻ ശ്രമിച്ചു. പാവം നല്ല വേദന ഉണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ മൂന്നാല് വർഷം ഒരു മുള്ള് പോലും കൊള്ളാതെ ഞാൻ നോക്കിയ എന്റെ പെണ്ണ്. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

ഞാൻ ആതുവിനെ നോക്കി അവളുടെ ഡ്രസ്സിൽ ചോരയുടെ കറ കാണാം. അവളുടെ പാവാട കീറിമുറിഞ്ഞിരിക്കുന്നു. ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടി. ഗൽബി എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ രണ്ടു കൈകൊണ്ടും ഗൽബിയെ കോരി എടുത്തു. എന്നിട്ട് അകത്തേക്ക് നടന്നു.

ആതു വിളിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഇന്ദുവും. ഗൽബിയെ കണ്ട് പേടിച്ചു പോയി.

അകത്ത് എത്തി ഹാളിലുള്ള സോഫയിൽ അവളെ കിടത്തിയ ശേഷം അവളുടെ നെറ്റിയിലും കൈയിലും ഒക്കെ ഞാൻ നോക്കി. ഫരി കരഞ്ഞു കൊണ്ട് എന്റെ അടുത്ത് തന്നെ ഉണ്ട്. അവൾ ഗൽബിയുടെ ചോരക്കറ പുരണ്ട പാവാട ഉയർത്തി നോക്കി. അവളുടെ കാൽ മുട്ടിലും നന്നായി മുറിഞ്ഞിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ എനിക്ക് ആകെ സങ്കടവും ദേഷ്യവും വന്നു.

ഞാൻ തിരിഞ്ഞു ആതുവിനെ നോക്കി. എന്റെ നോട്ടം കണ്ട ആതു പേടിച്ചുപോയി. ഞാൻ അവളോട് ചോദിച്ചു.

" നീ ഇതിനാണോ ഇവളെ കൂട്ടിക്കൊണ്ടുപോയത്..? കൊണ്ടുപോയി എവിടെയാ തള്ളിയിട്ടത്..? എന്തിനാ നീ എന്റെ പാവം പെണ്ണിനെ തള്ളിയിട്ടത്..? തള്ളിയിട്ട് കൊല്ലാൻ നോക്കിയതാണോ നീ ..? നിന്റെ അമ്മയാണോ

💬 Comments

View all comments