Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
നിന്നോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞത്...? ആണെങ്കിൽ രണ്ടും ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോണം. "
ദേഷ്യം വന്ന് ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതു കേട്ട് ആതു വിറച്ചുപോയി. ഞാൻ ഇങ്ങനെ ഒന്നും പറയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. അവൾ എന്നല്ല ആരും.. അവൾ പേടിച്ചു വിറച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി.
" സാറേ സാറേ അങ്ങനെയൊന്നും പറയല്ലേ... ആതു ഒന്നും ചെയ്തിട്ടില്ല. ഞാൻ തനിയെ വീണതാ. ആ പാവത്തെ ഒന്നും പറയല്ലേ..? " സോഫയിൽ കിടന്നു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് ഗൽബി പറഞ്ഞു.
"ഫരി വേണമെങ്കിൽ വേഗം ഡ്രസ്സ് മാറിയിട്ട് വാ. ഗൽബിയുടെ ഡ്രസ്സും മാറ്റി കൊടുത്തോ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം. " അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ വേഗം മുകളിലേക്ക് ഓടി.
മുകളിൽ എത്തിയ ഞാൻ ഷർട്ട് മാത്രം മാറ്റിയിട്ട് ഫോണും പേഴ്സും എടുത്ത് താഴേക്ക് വന്നു. ഹോസ്പിറ്റലിലേക്ക് പോകാനായി കാർ തിരിച്ചു വെച്ചു. വീണ്ടും അകത്തേക്ക് വന്നപ്പോൾ ഇന്ദു ഒന്നും മിണ്ടാതെ ചുവരും ചാരി നിൽക്കുന്നുണ്ട്.
ഞാൻ റൂമിൽ പോയി വീണ്ടും ഗൽബിയെ രണ്ട് കൈകൊണ്ടും കോരി എടുത്തു. അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു.
" സാർ എനിക്ക് ഒന്നും ഇല്ല. എനിക്ക് ഒന്നും പറ്റിയിട്ടില്ല. ആ പാവം ആതു എന്നെ ഒന്നും ചെയ്തിട്ടില്ല. ഞാൻ തനിയെ വീണതാ. എന്റെ കാല് തട്ടി ഞാൻ വീണതാ. ഇന്ദു ചേച്ചി ഒന്നും അറിഞ്ഞിട്ടില്ല. അവർ പാവമാ. "
എന്നാൽ അതൊന്നും കേൾക്കാനുള്ള ക്ഷമ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്റെ ഗൽബിയുടെ മുഖത്തും കൈമുട്ടിലും കാൽമുട്ടിലും കണ്ട ചോര എന്നെ
💬 Comments
View all comments