0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

മറ്റാരോ ആക്കി മാറ്റിയിരുന്നു.

അവളെ കാറിന്റെ പിൻ സീറ്റിൽ കൊണ്ടുപോയി കിടത്തി . ഡ്രൈവർ സീറ്റിൽ ഞാനും കയറിയിരുന്നു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .

" ഫരി നീ വരുന്നുണ്ടോ..? ഇല്ലെങ്കിൽ നീ ഇവിടെനിന്നോ ഞങ്ങൾ പോകുവാ. "

അപ്പോഴേക്കും . "ഞാൻ വരുന്നൂ. " എന്ന് പറഞ്ഞു ഫരി ഓടി വന്ന് കാറിൽ കയറി.

"അമ്മേ.. ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മേ.. ഞാൻ ചേച്ചിയെ തള്ളിയിട്ടിട്ടില്ല അമ്മേ.. ചേച്ചി തനിയെ വീണതാ. എന്നെ വഴക്ക് പറയല്ലേ അമ്മേ.."

എന്ന് പറഞ്ഞു ആതു കരയുന്നത് പുറത്തേക്ക് കേൾക്കാം.

ഞാൻ കാർ സ്പീഡിൽ പുറത്തേക്ക് എടുത്തു. അടുത്തുള്ള ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ലക്ഷ്യം വെച്ച് ഓടിച്ചു. എന്നാൽ എത്തിയത്

കുറച്ചു ദൂരെയുള്ള ഹോസ്പിറ്റലിൽ ആണ്. അവിടെയെ നല്ലൊരു ഹോസ്പിറ്റൽ ഉണ്ടായിരുന്നുള്ളൂ.

അവിടെ എത്തിയ ഞാൻ ഗൽബിയെ എന്റെ കൈയിൽ തന്നെ

എടുത്ത് എമർജൻസി കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.

ഡോക്ടർ വന്നു നോക്കിയ ശേഷം എന്നോട് പറഞ്ഞു.

"ഏയ്‌ പേടിക്കാൻ ഒന്നും ഇല്ല. വീണപ്പോൾ ഉള്ള പരിക്കിൽ ഇത്തിരി മുറിഞ്ഞു ചോര വന്നു എന്നേ ഉള്ളു. ഏതായാലും ഒന്ന് എക്സ് റേ എടുക്കാം . ഉള്ളിൽ വേറെ എന്തെങ്കിലും പൊട്ടലോ മറ്റോ ഉണ്ടോ എന്ന് അറിയാമല്ലോ "

അങ്ങനെ എക്സ് റേ ഒക്കെ എടുത്തു എന്നാൽ അതിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എങ്കിലും മുറിവ് എല്ലാം തുടച്ചു മരുന്ന് വെച്ചു. കെട്ടിയാൽ നടക്കാൻ ബുദ്ധിമുട്ട് ആകും എന്നത് കൊണ്ട് മരുന്ന് വെച്ച് ബന്റേഡ് ഒട്ടിക്കുക മാത്രം

💬 Comments

View all comments