0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ചെയ്തു.

തിരിച്ചു വരാൻ കാറിൽ കയറുമ്പോൾ സമയം പതിനൊന്നു മണി. കഴിഞ്ഞിരുന്നു. ഇത്രയും സമയം അറിയാതിരുന്ന വിശപ്പ് അപ്പോൾ ആണ് അറിഞ്ഞത്. ഞാൻ അവരോട് ചോദിച്ചു.

"നമുക്ക് ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചാലോ..? വിശക്കുന്നില്ലേ..? "

എന്നാൽ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും അവരോട് ചോദിച്ചു.

"എന്ത് പറ്റി രണ്ടാൾക്കും. എന്താ ഒന്നും മിണ്ടാത്തത്...?"

"ഞാൻ സാറിനോട് പിണക്കമാ. ഞാൻ അപ്പോൾ തന്നെ പറഞ്ഞില്ലേ എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന്. എന്നിട്ടും സാർ എന്തൊക്കെയാ ആ പാവം ഇന്ദു ചേച്ചിയേയും ആതുവിനെയും പറഞ്ഞത്...?" ഗൽബി എന്നോട് ചോദിച്ചു.

"ഓഹ്! അതോ.. അത് ആ സമയം ഉണ്ടായ ടെൻഷനിൽ. നിന്നെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ എന്റെ ഉള്ള് തകർന്നു പോയി. അതാ ഞാൻ അങ്ങനെ പറഞ്ഞത്."

ഞാൻ വളരെ സിമ്പിൾ ആയി പറഞ്ഞു. അത് കേട്ട് ഗൽബി എന്നോട് ചോദിച്ചു.

"സാർ എന്നെ അങ്ങനെ കണ്ടപ്പോൾ സാറിന്റെ ഉള്ള് തകർന്നു പോയെങ്കിൽ .... സാർ പറഞ്ഞത് കേട്ട് അവർ എത്ര വേദനിച്ചു കാണും. അവരുടെ ഉള്ളും തകർന്ന് പോകില്ലേ..? "

" അതിന് ഇപ്പോൾ എന്താ... ഇനി ഞാൻ അവരോട് മാപ്പ് പറയണോ. ..? ഞാൻ മാപ്പ് പറയണം എന്ന് നീ പറഞ്ഞാൽ ഞാൻ അവരോട് മാപ്പ് പറയാം. എന്താ ഞാൻ അവരോട് മാപ്പ് പറയണോ..?" ഞാൻ പറഞ്ഞു.

"വേണ്ട. സാർ ആരോടും മാപ്പ് പറയേണ്ട. അതിന് ഞാൻ സമ്മതിക്കില്ല. അത് എനിക്ക് സഹിക്കില്ല. എന്നാലും പാവം ആതു. അവൾ എത്രമാത്രം വിഷമിച്ചിരിക്കും. .

💬 Comments

View all comments