0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

" ഗൽബി പറഞ്ഞു.

അത് കേട്ട് ഞാൻ അവളെ നോക്കി. എന്നിട്ട് പറഞ്ഞു .

"പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. നീ തന്നെ പറ. ഞാൻ അത് പോലെ ചെയ്യാം. അവളോടും അവളുടെ അമ്മയോടും ഞാൻ എന്താ ചെയ്യേണ്ടത്."

"ഞാൻ പറഞ്ഞത് കൊണ്ട് വേണ്ട. സാറിന് മനസ്സ് ഉണ്ടെങ്കിൽ അവരോടുള്ള സാറിന്റെ ദേഷ്യം മാറണം. അവരോട് സ്നേഹത്തോടെ സംസാരിക്കണം. പെരുമാറണം. എന്റെ സാറിനെ ആരും കുറ്റം പറയരുത്. ആരുടെ മുന്നിലും സാർ മോശക്കാരൻ ആകരുത്. എനിക്ക് അത് മാത്രം മതി." ഗൽബി പറഞ്ഞു.

ഒരു നിമിഷം ഞാൻ അവളെ നോക്കി ചിരിച്ചു.. അത് കണ്ട് അവൾ പറഞ്ഞു.

"ആ സമയം സാർ എന്ന മാത്രമേ കണ്ടുള്ളൂ. ആതുവിനെ കണ്ടില്ലേ...? പാവം എത്ര മാത്രം വേദനിച്ചു കാണും. അവൾക്ക് എന്തെകിലും പറ്റിയോ എന്ന് സാർ അന്വേഷിച്ചോ..?

ഞാൻ വീണപ്പോൾ അവൾ ശരിക്കും പേടിച്ചു പോയി. അവിടെ ഉണ്ടായിരുന്ന അവളുടെ കൂട്ടുകാർ ഒക്കെ അപ്പോൾ ചിരിക്കുകയായിരുന്നു. എന്റെ നെറ്റിയിലെയും കൈയിലെയും ചോര കണ്ടു അവൾ എന്താ അപ്പോൾ ചെയ്തത് എന്ന് അറിയുമോ സാറിന്.

അപ്പോൾ അവൾ കരയുകയായിരുന്നു

അവൾ അവളുടെ പാവാട വലിച്ചു കീറിയിട്ട എന്റെ ചോര തുടച്ചു തന്നത്. . പകരം അവൾക്ക് സാർ ഒരു പുതിയ പാവാടയും ബ്ലൗസും വാങ്ങി കൊടുക്കണം. "

"പുതിയതോ...? എന്തിന്..? നമ്മൾ വരുമ്പോൾ കുറേ വാങ്ങിയില്ലേ..? അതിൽ ഏതെങ്കിലും കൊടുത്താൽ പോരെ..? " ഞാൻ ഗൽബിയോട് ചോദിച്ചു.

"പോര. സാർ തന്നെ അവളേയും കൊണ്ട് പോയി വാങ്ങി കൊടുക്കണം. " അവൾ

💬 Comments

View all comments