0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

പറഞ്ഞു.

ഞാൻ ഫരിയോട് ചോദിച്ചു.

"എന്താ നീ ഒന്നും മിണ്ടാത്തത് ഫരി. നീയും അത് തന്നെ ആണോ പറയുന്നത്..?"

ഗൽബിയുടെ മുന്നിൽ വെച്ച് ഞാൻ ഒരിക്കലും ഫരിയുടെ പേര് വിളിച്ചിരുന്നില്ലേ. ഇന്ന് ആദ്യമായി അങ്ങനെ വിളിച്ചു. ഇനി എന്നും അങ്ങനെ വിളിക്കും.

"അതേ സാറേ. എനിക്കും ഇവൾ പറയുന്നതാ ശരി എന്ന് തോനുന്നു. സാർ പറഞ്ഞത് ഇത്തിരി കൂടുതൽ ആയിരുന്നു. ഇനിയെങ്കിലും

സാർ അവരോട് കുറച്ചു സ്നേഹത്തിൽ പെരുമാറണം. എല്ലാവരും സാറിനെ കുറച്ചു നല്ലത് മാത്രം പറയണം. അതാ ഞങ്ങളുടെ ഇഷ്ട്ടം . ആഗ്രഹം. " ഫരി പറഞ്ഞു

"പാവം ആതു അവൾ നന്നായി പേടിച്ചിട്ടുണ്ട്. അവൾ ഇപ്പോൾ എന്ത് ചെയ്യുകയാണോ എന്തോ..? " ഫരി ആത്മഗതം പോലെ പറഞ്ഞു.

അപ്പോഴാണ് ഞാനും അത് ഓർത്തത്. ഞാൻ ആ സമയം കാടനെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോയി. ആ കൊച്ചു പെണ്ണിന്റെ മനസ്സ് വല്ലാതെ വേദനിച്ചു കാണും.

നേരത്തെ അടുക്കളയിലേക്ക് ഓടിപ്പോയ ആതു. പണ്ട് അവളുടെ അമ്മ സങ്കടം വരുമ്പോൾ ഇരുന്നു കരയുന്ന അതേ സ്ഥലത്ത് , അടുക്കളയിലെ ഒരു മൂലയിൽ പോയി ഇരുന്നു കരഞ്ഞിരിക്കയായിരുന്നു. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ

ഇന്ദുവും അവളെ വഴക്ക് പറയുന്നുണ്ടായിരുന്നു..

ഗൽബിയുടെ നിർബന്ധം കാരണം ഞങ്ങൾ നേരെ വീട്ടിലേക്കാണ് പോയത്.. കാറിന്റെ ശബ്‍ദം കേട്ടപ്പോൾ തന്നെ ഇന്ദു വേഗം ഓടി പുറത്തേക്ക് വന്നു . പക്ഷെ ആതു വന്നില്ല.

കാറിൽ നിന്ന് ഇറങ്ങിയ ഗൽബിയുടെ കൈ പിടിച്ചു ഇന്ദു ചോദിച്ചു. .

"മോൾക്ക് എങ്ങനെ ഉണ്ട്. വല്ലതും പറ്റിയായിരുന്നോ

💬 Comments

View all comments