Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
..? ."
"ഏയ്! അങ്ങനെ ഒന്നും പറ്റിയില്ല. വീണപ്പോൾ അവിടെ അവിടെയായി കുറച്ചു മുറിഞ്ഞു. അതിന്റെ ഒരു വേദന അത്രയേ ഉള്ളൂ. ആതു എവിടെ ഇന്ദു ചേച്ചി...?" ഗൽബി ഇന്ദുവിനോട് ചോദിച്ചു.
ഇന്ദു അതിന് മറുപടി പറയാതെ ഇങ്ങനെ പറഞ്ഞു.
"മോള് വാ. ഇന്ദു ചേച്ചി കഴിക്കാൻ എന്തെങ്കിലും എടുക്കാം. വാ.."
ഇന്ദു അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല. അത് എനിക്ക് സങ്കടം ആയി. ഞാൻ അവളോട് മിണ്ടാതിരിക്കുമ്പോൾ ... അവളെ നോക്കുക പോലും ചെയ്യ്യാതിരിക്കുമ്പോൾ അവൾക്ക് എത്ര മാത്രം വേദനിച്ചു കാണും എന്ന് എനിക്ക് അപ്പോൾ മനസ്സിലായി.
കത്തിയെടുത്ത് കുത്തുന്നതിനേക്കാൾ വേദന ആണ്. ഈ അവഗണന എന്ന് എനിക്ക് ആദ്യമായി തോന്നി.
അവർ മൂന്ന് പേരും അകത്തേക്ക് കയറിപ്പോയി. ഞാൻ മെല്ലെ ഇറയത്തു കയറി അവിടെ ഇരുന്നു.
അകത്തു കയറിയ അവർ കാണുന്നത്. അകത്തു ഒരു മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്ന ആതുവിനെ ആണ്. ആതു ആരേയും നോക്കുന്നു പോലും ഇല്ല. ആ കാഴിച്ച കണ്ട് ഫരിയുടേയും ഗൽബിയുടെയും ഉള്ള് തകർന്നു .
"വാ മോള് ഇവിടെ ഇരിക്ക്. " ഒരു സ്റ്റൂൾ നീട്ടിയിട്ട് ഇന്ദു ഗൽബിയോട് പറഞ്ഞു.
"ഇന്ദു ചേച്ചി ! ആതു എന്താ ഇങ്ങനെ ഇവിടെ..?" എന്ന് ചോദിച്ചു ഗൽബി അവളുടെ അടുത്തേക്ക് പോയി. എന്നിട്ട് ആതുവിനെ വിളിച്ചു.
" ആതു.. "
"ഞാൻ ഞാൻ ഒന്നും ചെയ്തില്ല. .. ഞാൻ ചേച്ചിയെ തള്ളിയിട്ടില്ല... ഞാൻ ഒന്നും ചെയ്തില്ല. ഞാൻ തള്ളിയിട്ടില്ല. ഞാൻ കൊല്ലാൻ
💬 Comments
View all comments