0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

നോക്കിയില്ല. കിച്ചു ഏട്ടാ ഞാൻ കൊല്ലാൻ നോക്കിയില്ല.. ചേച്ചിയെ ഞാൻ കൊല്ലാൻ നോക്കിയില്ല അമ്മേ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല കിച്ചു ഏട്ടാ."

ആതു പിച്ചും പെയും പറയും പോലെ ആരേയും നോക്കാതെ പറഞ്ഞു. അത് കണ്ടും കേട്ടും ഗൽബി ഭയന്ന് വിറച്ചു. അവൾ പതിയെ ആതുവിനെ തൊട്ടു. തൊട്ട മാത്രയിൽ ഗൽബി കൈ പിൻ വലിച്ചിട്ടു പറഞ്ഞു.

"അമ്മീ അമ്മീ .. ആതു.. ആതുവിന് നല്ല പനിയാണ്. തീ പോലെ പൊള്ളുന്നു.. "

ഫരിയും വേഗം ആതുവിനെ തൊട്ട് നോക്കി. എന്നിട്ടു പറഞ്ഞു.

"അയ്യോ! മോളെ ! മോള് പോയി സാറിനെ വിളിക്ക്. സാറിനോട് ആതുവിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ."

" ഏയ്‌! അതൊന്നും വേണ്ട ചേച്ചി. അത് സാരമില്ല. അവൾ അവിടെ കിടന്നോളും. നിങ്ങൾ വാ വന്ന് വല്ലതും കഴിക്കാൻ നോക്ക്. "

ഇന്ദു പറഞ്ഞു. അവളുടെ കണ്ണിൽ നിന്ന് കണ്ണീരാണോ അതോ ചോരയാണോ ഒഴുകുന്നത് എന്ന് അറിയില്ല. അവളുടെ ഉള്ളം ആളികത്തുക ആയിരിക്കും.

ഗൽബി വേദനയും സഹിച്ചു വേഗം പുറത്തേക്ക് ഓടി വന്നു .

"സാറേ സാറേ.. ആതു ആതു." എന്ന് വിളിച്ചാണ് ഗൽബി ഓടി വന്നത്.

അവളുടെ വരവിൽ തന്നെ എന്തോ പന്തികേട് എനിക്ക് തോന്നി. ഇനി ആ പാവം പെണ്ണ് ആതു. വല്ല കടുംകൈയ്യും ചെയ്തു കാണുമോ..? ഞാൻ പേടിച്ചു.

"എന്താ.. എന്താ.. അവൾക്ക് എന്താ.? " ഓടി വന്ന ഗൽബിയോട് ഞാൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ എന്റെ കൈ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് പോയി.

💬 Comments

View all comments