Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
പറഞ്ഞിട്ട് ഫോണിൽ ഞാൻ ഡ്രൈവ് ചെയ്യുന്നത് ഇന്ദുവിന് കാണിച്ചു കൊടുത്തു.
"ഇന്ദു ചേച്ചി. പേടിക്കേണ്ട കേട്ടോ. ആതുവിന് ഒന്നും ഇല്ല. ഞങ്ങൾ ഇപ്പോൾ അങ്ങ് എത്തും. . ബാക്കി അവിടെ വന്നിട്ട് പറയാം. " ഗൽബി പറഞ്ഞു.
ഞാൻ ഗൽബിയോട് ചോദിച്ചു.
"അപ്പോൾ നേരെ വീട്ടിലേക്കോ...? അതോ ഹോട്ടലിലേക്കോ..? "
"സാറിനു വിശക്കുന്നുണ്ടാവില്ലേ. ഇന്ന് ഒന്നും കഴിച്ചു കാണില്ലല്ലോ..? എനിക്ക് അറിയാം സാർ ഒന്നും കഴിച്ചു കാണില്ലെന്ന്. അതുകൊണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി സാർ എന്തെങ്കിലും കഴിച്ചിട്ട് വാ ഞങ്ങൾ ഇതിൽ ഇരിക്കാം. " ഗൽബി പറഞ്ഞു.
അത് കേട്ട് അതിശയത്തോടെ ഞാൻ അവളെ നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അവൾ പറഞ്ഞു.
"എനിക്ക് കുഴപ്പം ഇല്ല സാർ. പക്ഷെ ആതു. ഈ വേഷത്തിൽ ആതു എങ്ങനെ ഹോട്ടലിൽ വരും. കണ്ടില്ലേ കീറിയ പാവാട ആണ് ആതു ഉടുത്തിരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ വരുന്നില്ല. "
എന്റെ ഗൽബി പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്. അപ്പോൾ ആതു പറഞ്ഞു.
"എന്റെ പാവാട വെറുതെ കീറിയത് ഒന്നും അല്ല. ഞാൻ ചേച്ചിയെ തള്ളിയിട്ടപ്പോൾ ചേച്ചിയുടെ കൈയും മുഖവും എല്ലാം ചോര ആയില്ലേ. അപ്പോൾ ഞാൻ വെറുതെ എന്റെ പാവാട വലിച്ചു കീറിയതാ. ഒരു രസത്തിന്."
അത് കേട്ട് എനിക്ക് എന്തോ പോലെ ആയി. ആതു എന്നെ കുത്തി പറയും പോലെ. ഞാൻ പെട്ടന്ന് കാർ റോഡിന്റെ സൈഡിൽ കൊണ്ട് പോയി നിർത്തി.
"അയ്യോ! സോറി കിച്ചു ഏട്ടാ. ഞാൻ തമാശയ്ക്ക് പറഞ്ഞതാ. അല്ലാതെ കിച്ചു ഏട്ടനെ
💬 Comments
View all comments