Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
വേദനിപ്പിക്കാൻ പറഞ്ഞത് അല്ല. "
എന്നാൽ ഞാൻ ഒന്നും മിണ്ടാതെ പുറത്ത് ഇറങ്ങി. അവിടെ കണ്ട ഒരു ഫ്രൂട്സ് വിൽക്കുന്ന കടയിൽ പോയി. കുറച്ചു മധുര നാരങ്ങ വാങ്ങി. പിന്നെ ഒരു കുപ്പി വെള്ളവും. ആ വെള്ളത്തിന്റെ പകുതിയും ഞാൻ കുടിച്ചു തീർത്തു . പിന്നെ ഞാൻ അടുത്തുള്ള ഹോട്ടലിലേക്ക് കയറി.
ആ സമയം ഗൽബി ആതുവിനോട് പറഞ്ഞു.
"ആതു അങ്ങനെ പറയരുതായിരുന്നു. സാർ എന്ത് പാവം ആണെന്ന് എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന പേടിയിൽ ആണ് സാർ നേരത്തെ ആതുവിനോട് അങ്ങനെ പറഞ്ഞുപോയതാ .
പക്ഷെ ആതു പനിച്ചു വിറച്ചു കിടന്നപ്പോൾ സാറിന്റെ ആ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ആതുവിന്റെ ആ അവസ്ഥയിൽ സാർ എത്ര പേടിച്ചെന്ന്. സാറിന് എത്ര സങ്കടം ഉണ്ടായെന്ന് എനിക്ക് അറിയാം. സാറിന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുകയായിരുന്നു.
മാത്രമല്ല. ആതുവിനെ എടുത്തു സാർ ഓടുകയായിരുന്നു. അവിടെ ഹോസ്പിറ്റലിൽ എത്തിയിട്ട് സാർ ആതുവിന്റെ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു.
ആതുവിനോട് ക്ഷമ പോലും ചോദിച്ചില്ലേ...? സാറിന്റെ കണ്ണിൽ നിന്ന് വന്ന കണ്ണീർ ആതുവിന്റെ കൈയ്യിൽ അല്ലേ വീണത്.
സാറിന് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ. തന്റെ വേദനകൾ സാർ ആരോടും പറയില്ല. പക്ഷെ എനിക്ക് ഇപ്പോൾ അറിയാം. ആ ഉള്ളിൽ ഇനിയും ഉണങ്ങാത്ത മുറിവ് ഉണ്ടെന്ന്. അതിന്റെ വേദന ഉണ്ടെന്ന്. പക്ഷെ അത് എന്താണെന്ന് മാത്രം എനിക്ക് അറിയില്ല. "
ഗൽബി പറയുന്നത് കേട്ട് ആതുവിന് സങ്കടം ആയി. അവൾ പറഞ്ഞു.
" സോറി ചേച്ചി. ഞാൻ
💬 Comments
View all comments