0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ചുമ്മാ പറഞ്ഞതാ. കിച്ചു ഏട്ടനെ വിഷമിപ്പിക്കാൻ ഒന്നും അല്ല. ഞാൻ കിച്ചു ഏട്ടനോട് ക്ഷമ പറയാം. "

അതേ സമയം. വീട്ടിൽ ഫരി ഇന്ദുവിനോട് പറഞ്ഞു.

"കണ്ടില്ലേ.. ഞാൻ പറഞ്ഞില്ലേ. മോൾക്ക് ഒന്നും പറ്റില്ല എന്ന്. സാർ മോളെ രക്ഷിച്ചു കൊണ്ട് വരും എന്ന്.

എന്റെ ഗൽബിയെ അങ്ങനെ കണ്ടപ്പോൾ ഉള്ള സങ്കടത്തിൽ സാർ എന്തൊക്കെയോ പറഞ്ഞു പോയതാ. . എന്റെ സാർ വെറും പാവമാ. അത്ര ഇഷ്ട്ടമാ എന്റെ സാറിന് ഗൽബിയെ. കഴിഞ്ഞ കുറച്ചു വർഷം ആയി സാറ എന്റെ മോളുടെ എല്ലാ കാര്യവും നോക്കുന്നത്. അവളുടെ മാത്രം അല്ല. എന്റെയും.

ഞങ്ങൾ ഇന്ന് കഴിയുന്നത് തന്നെ സാറിന്റെ കാരുണ്ണ്യം കൊണ്ട് മാത്രം ആണ്. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ എനിക്ക് ആവില്ല. സാറിന്റെ സമ്മതം ഇല്ലാതെ എനിക്ക് ഒന്നും പറയാൻ പറ്റില്ല.

ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ സാർ എന്താ ഞങ്ങളോട് പറഞ്ഞത് ഇന്ദുവിന് കേൾക്കണോ..? ഞാൻ സാറിന്റെ ബോസ്സും ഗൽബി എന്റെ മകളും ആണ് എന്ന് പറഞ്ഞാൽ മതി എന്ന്. അത് എന്തിനാണ് എന്നറിയാമോ....? എങ്കിൽ ഞങ്ങൾക്ക് ഇവിടെ സാറിന്റെ ചേച്ചിയുടെ മുന്നിൽ കൂടുതൽ വില ഉണ്ടാകും എന്ന്. ഞങ്ങളെ ചേച്ചി നന്നായി നോക്കും എന്ന്.

അങ്ങനെ ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സാറിന് വേണ്ടി. ഞാൻ ഇന്ദുവിനോട് ക്ഷമ ചോദിക്കുന്നു."

എന്ന് പറഞ്ഞു ഫരി ഇന്ദുവിന്റെ കാലിൽ പിടിക്കാൻ നോക്കി. എന്നാൽ ഇന്ദു പെട്ടന്ന് അത് തടഞ്ഞു. എന്നിട്ട് പറഞ്ഞു.

"എനിക്ക് അറിയാം ചേച്ചി. എന്റെ കിച്ചുവിനെ. ഞാൻ കുഞ്ഞിലേ മുതൽ

💬 Comments

View all comments