Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
കണ്ടതല്ലേ എന്റെ കിച്ചൂനെ. അവൻ ഇങ്ങനെ ആവാൻ തന്നെ ഒരു കാരണം അത് ഞാൻ ആണ്. അന്ന് എനിക്ക് അങ്ങനെയേ പറയുവാനും പ്രവർത്തിക്കുവാനും കഴിയുമായിരുന്നുള്ളൂ. അങ്ങനെ പറയാതിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ."
അതേ സമയം ഹോട്ടലിൽ കയറിയ ഞാൻ അഞ്ചു ബിരിയാണി കൂടെ പാഴ്‌സൽ വാങ്ങി കാറിൽ വന്ന് കയറി. ഞാൻ നോക്കുമ്പോൾ ആതു കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവൾ കരഞ്ഞു. അത് കണ്ടു ഞാൻ അവളോട് ചോദിച്ചു.
"എന്ത് പറ്റി ആതു. എന്തിനാ കരയുന്നത്. എന്തെങ്കിലും വേദന ഉണ്ടോ..? വീണ്ടും ഹോസ്പിറ്റലിൽ പോകണോ..?"
ആതു എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
"സോറി കിച്ചു ഏട്ടാ. ഞാൻ വെറുതെ പറഞ്ഞതാ.. കിച്ചു ഏട്ടനെ വേദനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞതല്ല. "
"ഓഹ്! അതാണോ. കാര്യം.? അതിനിപ്പോൾ എന്താ..? അതിനേക്കാൾ ഞാൻ മോളെ പറഞ്ഞില്ലേ. അപ്പോൾ ഞാൻ മോളുടെ കാല് പിടിച്ചു ക്ഷമ ചോദിച്ചു കരയണം അല്ലോ..? എന്താ ഞാൻ അങ്ങനെ കരയാണോ.?" ഞാൻ ആതുവിനോട് ചോദിച്ചു.
"അയ്യോ! കിച്ചു ഏട്ടാ വേണ്ട. അങ്ങനെ ഒന്നും വേണ്ട.. അങ്ങനെ ഒന്നും ചെയ്യല്ലേ.." ആതു പറഞ്ഞു.
"വേണ്ടെങ്കിൽ വേണ്ട. വേഗം കണ്ണൊക്കെ തുടച്ചേ. എന്നിട്ട് ഈ വെള്ളം കൊണ്ട് മുഖം കഴുക്. എന്നിട്ട് കുറച്ചു വെള്ളം കുടിക്ക്. നല്ല ബിരിയാണി ആണ് ഞാൻ വാങ്ങിയത്. നമുക്ക് വീട്ടിൽ പോയിട്ട് അത് കഴിക്കാം. "
അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ ഒരു കുപ്പി വെള്ളം എടുത്ത് ആതുവിന് കൊടുത്തു. ഞാൻ
💬 Comments
View all comments