0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

കുടിച്ചു പാതിയാക്കിയ വെള്ളത്തിന്റെ കുപ്പി ഗൽബിക്കും. എന്നിട്ട് ഗൽബിയോട് പറഞ്ഞു.

"ഗൽബി. അതിൽ മധുര നാരങ്ങ ഉണ്ട്. രണ്ടാൾക്കും വിശക്കുന്നില്ലേ..? രണ്ടാളും എടുത്ത് കഴിക്ക്. അപ്പോഴേക്കും നമുക്ക് വീട്ടിൽ എത്താം." "

ആതു മുഖം കഴുകി വീണ്ടും കാറിൽ ഇരുന്നു. ഗൽബി നാരങ്ങയുടെ തൊലി പൊളിച്ചു കളഞ്ഞു ആതുവിന് കൊടുത്തു. കൂടെ ഒരു നാരങ്ങ എടുത്ത് തൊലി പൊളിച്ചു . അല്ലി ആയി എടുത്തു എന്റെ വായിലും വെച്ച് തന്നു.

ഗൽബി ചെയ്യുന്നത് ആതു നോക്കി നിന്നു. അത് കണ്ടു ആതു ഒരു നാരങ്ങ അല്ലി എടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കഴിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു. കുറച്ചു സമയം കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി.

വീട്ടിൽ എത്തിയ ഉടനെ ഇന്ദുവും ഫരിയും പുറത്ത് വന്നു. ഞാൻ ബിരിയാണിയുടെ കവറുകൾ ഫരിയുടെ നേരെ നീട്ടി. അപ്പോൾ ഇന്ദു എന്നെ നോക്കി. ഞാൻ അവളെ ഒന്ന് നോക്കി മങ്ങിയ ഒരു ചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. നേരെ മുകളിലേക്ക് പോയി.

ഇന്ദു ആതുവിനെ പിടിച്ചുകൊണ്ട് പറഞ്ഞു.

"മോള് അമ്മയെ പേടിപ്പിച്ചു കളഞ്ഞല്ലോ.. അമ്മയും മോളെ എന്തൊക്കെയോ പറഞ്ഞുപോയി. മോള് അമ്മയോട് ക്ഷമിക്ക്. "

"ഇന്ദു ചേച്ചി. കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ ഓരോന്ന് പറഞ്ഞു സമയം കളയാതെ ഞങ്ങൾക്ക് വിശക്കുന്നുണ്ട്. സാർ ബിരിയാണിയും വാങ്ങിയിട്ടാ വന്നത്. " ഗൽബി ഇന്ദുവിനോട് പറഞ്ഞു.

"ങ്ങേ! അപ്പോൾ നിങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചില്ലേ..? നിങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചു എന്ന് കരുതി ഞങ്ങൾ ഭക്ഷണം കഴിച്ചല്ലോ."

💬 Comments

View all comments