0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ഫരി പറഞ്ഞു. അത് കേട്ട് ഗൽബി പറഞ്ഞു.

"ഓഹ്! കഴിച്ചോ...? അത് നന്നായി അല്ലേ ആതു. അപ്പോൾ ഞങ്ങൾക്ക് രണ്ടു ബിരിയാണി കൂടെ കഴിക്കാൻ കിട്ടുമല്ലോ...? വാ ആതു നമുക്ക് ബിരിയാണി കഴിക്കാം. ഞാൻ പോയി സാറിനെ വിളിച്ചിട്ട് വരാം."

"അയ്യടാ. ഞങ്ങൾ ഒന്നും കഴിച്ചിട്ടില്ല. ഞങ്ങൾക്കും വേണം ബിരിയാണി. അല്ലേ ഇന്ദൂ. " അങ്ങനെ പറഞ്ഞ ശേഷം ഫരി വീണ്ടും പറഞ്ഞു

" നീ ഇപ്പോൾ അങ്ങനെ രണ്ടു ബിരിയാണി തിന്നേണ്ട. ഞങ്ങൾ തിന്നോളും. സാർ ഞങ്ങൾക്കും കൂടെ വാങ്ങിയ ബിരിയാണിയാണ് ഇത്. അതുകൊണ്ട് ഞങ്ങളുടെ ബിരിയാണി എന്റെ മോള് കഴിക്കേണ്ട. ഞങ്ങളുടെ ബിരിയാണി ഞങ്ങൾ തന്നെ കഴിച്ചോളും. അല്ലേ ഇന്ദു.."

അത് കേട്ട് ചിരിച്ചു കൊണ്ട് ഗൽബി ഓടി മുകളിലേക്ക് വന്നു. എന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് വന്ന ഗൽബി. എന്നെ കണ്ട ഉടനെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ നെഞ്ചിൽ തല വെച്ച് കരഞ്ഞു.

"ഉം. എന്ത് പറ്റി എന്റെ ഗൽബി പെണ്ണിന് വേദനിക്കുന്നുണ്ടോ..?"

അവൾ എന്നെ നോക്കി എന്നിട്ട് എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

"സാർ എന്തിനാ ആതുവിന്റെ കാലിൽ പിടിച്ചു ക്ഷമ ചോദിക്കാം എന്ന് പറഞ്ഞത്. എന്റെ സാർ അങ്ങനെ ഒന്നും പറയേണ്ട. ഞാൻ പറഞ്ഞോളാം. ആരുടെ കാല് പിടിച്ചു വേണമെങ്കിലും മാപ്പ് പറഞ്ഞോളാം. സാർ ആരോടും മാപ്പ് പറയേണ്ട. "

"അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ പെണ്ണേ.. പിന്നെ നീ എന്തിനാ കരയുന്നത്. ? നീ പോയിട്ട് ബിരിയാണി കഴിക്ക്. നീ അല്ലേ പറഞ്ഞത്

💬 Comments

View all comments