Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
ഡ്രസ്സ് മാറിയിട്ട് കാത്തിരിക്കാം. ചേച്ചി കിച്ചു ഏട്ടനേയും കൂട്ടി വേഗം വാ.":
എന്ന് പറഞ്ഞു ആതു താഴേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.
"ആതു അവിടെ നിൽക്ക് ഞാനും വരുന്നു. " അങ്ങനെ പറഞ്ഞ ശേഷം ഗൽബി എന്നോട് പറഞ്ഞു.
"നാളെ ഓണം മാത്രം അല്ല. അതുവിന്റെ പിറന്നാൾ കൂടെ ആണ്. നമുക്ക് അത് ആഘോഷിക്കണം. അതിന് വേണ്ടത് എല്ലാം വാങ്ങണം. ആതുവിന്. പുതിയ പാവാടയും ബ്ലൗസും വാങ്ങണം. "
ഞാൻ അത് കേട്ട് മിണ്ടാതെ നിന്നു. പിന്നെ ബാത്‌റൂമിലേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.
"ഞങ്ങൾ താഴെ കാത്ത് നിൽക്കും സാർ വന്നിട്ടേ ഞങ്ങൾ ബിരിയാണി കഴിക്കൂ. "
അങ്ങനെ പറഞ്ഞിട്ട് അവൾ താഴേക്ക് പോയി. താഴെ എത്തിയ ഗൽബി ആതുവിനേയും കൊണ്ട് റൂമിൽ പോയി തന്റെ ബേഗും പുതിയ ഡ്രസ്സ് കൾ വാങ്ങിയ കവറുകളും തുറന്ന് വെച്ചിട്ട് പറഞ്ഞു.
"ഇതിൽ ആതുവിന് ഇഷ്ട്ടം ഉള്ളത് ഏത് വേണമെങ്കിലും എടുത്തോ.."
ആതു അത് മുഴുവനും നോക്കി. അതിൽ ഷോട്സും, ക്രോപ്പ് ടോപ്പും, സ്കെർട്ടും, ചൂരിദാറും, ജീൻസ് പാന്റും, കസവു സാരിയും, പാവാടയും ബ്ലൗസും, ടീ ഷർട്ടും, ഷർട്ടും. ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ നോക്കിയിട്ട് ആതു ഗൽബിയെ നോക്കി ചിരിച്ചു എന്നിട്ട് ചോദിച്ചു.
"ചേച്ചിക്ക് ഇതൊക്കെ ചേച്ചിയുടെ അമ്മി വാങ്ങി തന്നതാ "
"അല്ല. ഒക്കെ എനിക്ക് എന്റെ സാർ വാങ്ങി തന്നതാ. എനിക്ക് ഇപ്പോൾ ഡ്രെസ്സ് എടുത്തു തരുന്നത് മുഴുവനും എന്റെ സാർ ആണ്. '"
അതിൽ നിന്ന് ഒരു ചെറിയ സ്കെർട്ടും ക്രോപ്പ് ടോപ്പും
💬 Comments
View all comments