0%

Chapter Title : മരുപ്പച്ച 2 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.8K

ചായയുമുണ്ടായിരുന്നു..... അപ്പോള്‍ അവള്‍, രാവിലത്തെ വേഷമൊക്കെ മാറിയിരുന്നു.... ഇപ്പോള്‍ അവള്‍ ധരിച്ചിരുന്നത് ഒരു ഫുള്‍പാവാടയും, അയാളുടെ തന്നെ ഒരു പഴയ ഷര്‍ട്ടും ആയിരുന്നു.....

ശാരദ അടുക്കളയില്‍ ഉള്ളതുകൊണ്ട്, രണ്ടാളും കുറച്ചു അകലം പാലിച്ചാണ് പെരുമാറിയിരുന്നത്..... ശാരദ ഉള്ളപ്പോള്‍, അവള്‍ നല്ല ഭയഭക്തി ബഹുമാനത്തോടെ മാത്രമേ അയാളോട് പെരുമാറിയിരുന്നുള്ളൂ.... അയാള്‍ കാപ്പികുടി കഴിഞ്ഞു തന്‍റെ മുറിയിലേയ്ക്ക് പോയി..... അയാള്‍ മുറിയില്‍ പോയി ജോലിക്ക് പോകാനുള്ള ഡ്രസ്സ് ഒക്കെ ധരിച്ചപ്പോഴെയ്ക്കും അവള്‍, ചോറ്റുപാത്രം എടുത്തുകൊണ്ടു മുറിയിലേയ്ക്ക് വന്നു..... മുറിയിലേയ്ക്ക് കയറുന്നതിനു മുന്നേ അവള്‍ അടുക്കളയിലേയ്ക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി ശാരദ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയിട്ടാണ് മുറിയില്‍ കയറിയത്.....

“എന്താടീ പതിവില്ലാത്ത ചില പരിപാടികളൊക്കെ?”

“പതിവില്ലാത്ത കാര്യങ്ങളൊക്കെ അല്ലേ ഇപ്പോള്‍ ഇവിടെ നടക്കുന്നത്...”

“അതെന്താടീ ഈ പതിവില്ലാത്ത കാര്യങ്ങള്‍?”

“എന്‍റെ ഒത്തിരി നാളായുള്ള ഒരാഗ്രഹം അല്ലേ ഇന്നലെ സാധിച്ചു കിട്ടിയത്..... ഇനി എനിക്ക് മരിച്ചാലും സങ്കടമില്ല....”

“അത്ര വലിയ കാര്യം എന്താടീ നീ സാധിച്ചത്?”

“എന്‍റെ പോന്നോ...... ഒരു മച്ചിയെ പെറീപ്പിക്കാന്‍ ഇത്രയും പാട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.... “

“ഇവിടെ ഏതു മച്ചിയാ ഇപ്പം പെറ്റത്‌?”

“ശരിക്കും അത് മച്ചി അല്ല.... വിശ്വാമിത്രന്‍.... ഒടുവില്‍ മഹര്‍ഷിയുടെ തപസ്സ് ഇളക്കി.”

അവള്‍ കൈയ്യിലിരുന്ന ചോറ് പാത്രം മേശപ്പുറത്ത് വച്ചിട്ട്, അയാള്‍ക്ക് ഒരു ചുംബനം നല്‍കി..... അയാള്‍ ഒന്നും പ്രതികരിച്ചില്ല..... ചോറ് പാത്രം എടുത്ത് ബാഗില്‍ വച്ചുകൊണ്ട് അയാള്‍ പോകാനായി ഇറങ്ങി..... പതിവുപോലെ സ്വന്തം ഭാര്യയുടെ മുറിയില്‍ ചെന്നിട്ടാണ് ആഫീസിലേയ്ക്ക് പോയത്..... ആഫീസിലേയ്ക്കുള്ള യാത്രയിലും, മടക്ക യാത്രയിലും ബസ്സിലിരുന്നു അയാളുടെ ചിന്ത മുഴുവനും

💬 Comments

View all comments